ADVERTISEMENT

ഒട്ടാവ∙ കാനഡയിലെ ഹാലിഫാക്‌സ് വിമാനത്താവളത്തിൽ ലാന്‍ഡിങ്ങിനിടെ വിമാനത്തിനു തീപിടിച്ചു. പ്രാദേശിക സമയം രാത്രി 9.30ഓടെയാണ് സംഭവം. റൺവേയിലേക്ക് പറന്നിറങ്ങിയ വിമാനത്തിന്റെ ലാൻഡിങ് ഗിയർ തകർന്നതാണ് അപകടകാരണം. തകർന്ന ലാൻഡിങ് ഗിയർ റൺവേയിൽ തൊട്ടതോടെ തീപിടിക്കുകയായിരുന്നു. ദക്ഷിണ കൊറിയയിൽ വിമാനാപകടമുണ്ടായി മണിക്കൂറുകൾക്കുള്ളിലാണു സംഭവം. 

വിമാനത്തിന്റെ ഉള്ളിൽ നിന്നും യാത്രക്കാർ പകർത്തിയ വിഡിയോ പ്രചരിക്കുന്നുണ്ട്. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പരിഭ്രാന്തരായ യാത്രക്കാരെ വിഡിയോയിൽ കാണാം. പിഎഎൽ എയർലൈൻസിന്റെ എയർ കാനഡ ഫ്ലൈറ്റ് എസി 2259 ആണ് അപകടത്തിൽപെട്ടത്. തീപിടുത്തത്തെ തുടർന്നു വിമാനത്താവളത്തിലെ എല്ലാ വിമാന സര്‍വിസുകളും താൽക്കാലികമായി നിർത്തിവച്ചു. ലാൻഡിങ് ഗിയർ തകരാറിലായതിന്റെ കാരണം അന്വേഷിക്കുകയാണെന്ന് ഏവിയേഷൻ അധികൃതർ പറഞ്ഞു.

English Summary:

Air Canada Flight Catches Fire During Landing: Landing Gear Failure Causes Plane Fire at Halifax Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com