ADVERTISEMENT

കൊച്ചി∙ കൊലയാളി പാർട്ടിയാരാണെന്ന് ജനങ്ങൾക്കു വ്യക്തമായി അറിയാമെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. പെരിയ കേസിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. കൊലപാതകം നടന്നതു സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടയല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും. ശക്തമായ നിലപാടാണു പൊലീസ് തുടക്കം മുതൽ സ്വീകരിച്ചത്. കേരള പൊലീസിന്റെ അന്വേഷണത്തിന്റെ തുടർച്ചയാണു സിബിഐ നടത്തിയത്. നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ ആണല്ലോ എല്ലാം. നിയമപരമായി കാര്യങ്ങൾ നടക്കും. ഇതിന്റെ ഭാഗമാണു കോടതി വിധിയെന്നും ബാലൻ പറഞ്ഞു. 

‘‘കൊലയാളി പാർട്ടിയാണ് സിപിഎം എന്നു പറയുന്നത് കോൺഗ്രസ് ആണല്ലോ. തൃശൂരിൽ ഇരട്ടക്കൊലപാതകം നടന്നല്ലോ. ഒരു കോൺഗ്രസുകാരനെ മറ്റൊരു കോൺഗ്രസുകാരൻ കൊല്ലാൻ ഒരു മടിയും കാണിച്ചില്ല. അതു കേരളം കണ്ടതാണ്. രണ്ട് ഗ്രൂപ്പായി പോയതുകൊണ്ടാണ് അത് സംഭവിച്ചത്. പച്ചയായി അറുത്തു കൊന്നു. ആ പാർട്ടിയാണ് സിപിഎം കൊലയാളി പാർട്ടിയാണ് എന്നു പറയുന്നത്’’ – ബാലൻ പറഞ്ഞു.

English Summary:

A.K. Balan Reaction Periya Case: He Denies CPM Involvement in Periya Murder Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com