ബെന്യാമിൻ നെതന്യാഹുവിന് മൂത്രനാളിയിൽ അണുബാധ; പ്രോസ്റ്റേറ്റ് നീക്കം ചെയ്യൽ ശസ്ത്രക്രിയ ഇന്ന്
Mail This Article
×
ജറുസലം∙ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഇന്നു പ്രോസ്റ്റേറ്റ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയനാകും. പ്രധാനമന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. മൂത്രനാളിയിലെ അണുബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ശസ്ത്രക്രിയ. ബുധനാഴ്ച ഹഡാസ ആശുപത്രിയിൽ അദ്ദേഹം പരിശോധനയ്ക്കു വിധേയനായിരുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
മാർച്ചിൽ നെതന്യാഹു ഹെർണിയ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ ഡോക്ടർമാർ നെതന്യാഹുവിന്റെ ശരീരത്തിൽ പേസ്മേക്കർ ഘടിപ്പിച്ചിരുന്നു.
English Summary:
Urgent Surgery for Israeli Prime Minister Benjamin Netanyahu: Netanyahu's prostate surgery is scheduled for today following a urinary tract infection diagnosis.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.