ADVERTISEMENT

സോൾ∙ ദക്ഷിണ കൊറിയയില്‍ വിമാനം അപകടത്തില്‍പെട്ട സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് വിമാനകമ്പനിയായ ജെജു എയർ. നിര്‍ഭാഗ്യകരമായ സംഭവത്തില്‍ തലതാഴ്ത്തി നില്‍ക്കുകയാണെന്നു ജെജു എയർ വാർത്താക്കുറിപ്പിൽ പറയുന്നു. സാധ്യമായതെന്തും ചെയ്യുമെന്നും ദാരുണമായ സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും എയർലൈൻസ് അധികൃതർ വ്യക്തമാക്കി. 

അപകടത്തിനു പിന്നാലെ ജെജു എയർ വെബ്സൈറ്റിൽ ഖേദം പ്രകടിപ്പിച്ച് നോട്ടിസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദുഃഖസൂചകമായി എയര്‍ലൈന്‍സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്‌ മിനിമല്‍ ഡിസൈനിലേക്കു മാറി. അപകടത്തില്‍പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. 

സൈന്യവുമായി സഹകരിച്ചുള്ള അടിയന്തര രക്ഷാപ്രവര്‍ത്തനം മാത്രമാണ് ജെജു എയര്‍ നടത്തുന്നതെന്നും കമ്പനി അറിയിച്ചു. പ്രാദേശിക സമയം രാവിലെ 9ന് നടന്ന അപകടത്തിൽ മരണസംഖ്യ 124 ആയി. പക്ഷി ഇടിച്ചതാകാം അപകട കാരണമെന്നാണു പ്രാഥമിക നിഗമനം.

English Summary:

Jeju Air Apologizes After Deadly South Korea Plane Crash: The airline has issued a public apology and is fully cooperating with the investigation into the incident.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com