‘മോക്ഷത്തിനായി വിഷം കഴിച്ചു’; തിരുവണ്ണാമലയിൽ നാലുപേർ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ
Mail This Article
×
ചെന്നൈ∙ തമിഴ്നാട് തിരുവണ്ണാമലയിൽ നാലുപേർ ഹോട്ടൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ. 3 പേർ കുടുംബാംഗങ്ങളാണ്. മഹാകാല വ്യാസർ, സുഹൃത്ത് രുക്മിണി പ്രിയ, രുക്മിണിയുടെ മക്കളായ മുകുന്ദ് ആകാശ്, ജലന്ധരി എന്നിവരാണ് മരിച്ചത്. ‘മോക്ഷം’ പ്രാപിക്കുമെന്ന വിശ്വാസത്താൽ നാലുപേരും വിഷം കഴിച്ചുമരിച്ചെന്നാണ് റിപ്പോർട്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ലോഡ്ജിൽ മുറിയെടുത്ത ഇവരെ ഇന്നാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട ഒരു വിഡിയോ ഇവരുടെ മൊബൈലിൽനിന്ന് കണ്ടെടുത്തു. ദേവിയും ദേവനും വിളിച്ചതിനാൽ തിരുവണ്ണാമലയിൽ വീണ്ടുമെത്തിയെന്നാണു ഫോണിലെ വിഡിയോയിൽ പറയുന്നത്. തിരുവണ്ണാമലയിലെ കാർത്തിക ദീപം തെളിക്കൽ ചടങ്ങിൽ ഇവർ പങ്കെടുത്തിരുന്നു.
English Summary:
Tiruvannamalai Tragedy: Four Found Dead in Hotel Room
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.