ADVERTISEMENT

മുംബൈ∙ വിവാഹസമ്മാനമായി മുംബൈ സ്വദേശിയായ ഒരമ്മ മകൾക്ക് നൽകിയ സമ്മാനമാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. 27 ലക്ഷം രൂപ വിലമതിക്കുന്ന ആഡംബര ബാഗാണ് മകൾക്ക് ഹണിമൂണിന് പോകുമ്പോൾ കൊണ്ടുപോകാനായി അമ്മ വാങ്ങി നൽകിയത്. കടയിലെത്തിയ അമ്മയുടെയും മകളുടെയും വിഡിയോ വൈറലാവുകയാണ്. 

പാരിസിലെ ആഡംബര ബ്രാൻഡായ ഹെർമിസിന്റെ കെല്ലി ബാഗാണ് അമ്മ വാങ്ങി നൽകിയത്. അമ്മയും മകളും കടയിലേക്ക് എത്തുന്നതു മുതലാണ് വൈറലായ വിഡിയോയിൽ കാണുന്നത്. വലിയ ബാഗ് വാങ്ങാനായി അമ്മ മകളെ നിർബന്ധിക്കുന്നു. എന്നാൽ ചെറിയ ബാഗാണ് തനിക്ക് വാങ്ങാൻ ആഗ്രഹമെന്നാണ് മകൾ അറിയിക്കുന്നത്. ഹണിമൂൺ വേളയിൽ ലിപ്സ്റ്റിക് കൊണ്ടുപോകാനായി ഒതുക്കമുള്ളതും സ്റ്റൈലിഷുമായ ബാഗ് വേണമെന്നാണ് മകൾ പറയുന്നത്.

വെള്ള നിറത്തിലുള്ള ബാഗാണ് യുവതി വാങ്ങുന്നത്. വിഡിയോ വൈറലായതോടെ നിരവധി പേരാണ് ബാഗിന്റെ വിലയെയും അമ്മയുടെ സമ്മാനത്തെ പറ്റിയുമെല്ലാം കമന്റ് ചെയ്യുന്നത്. ഒരു ബാഗിന് വേണ്ടി ഇത്രയും തുക എന്തിനാണ് ചെലവഴിക്കുന്നതെന്ന് പലരും കമന്റ് ചെയ്യുന്നുണ്ട്.

English Summary:

Mumbai Mother's Wedding Gift:mother gifts her daughter a 27 lakh rupee Hermès Kelly bag as a wedding gift, sparking a viral sensation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com