ADVERTISEMENT

പത്തനംതിട്ട∙ രാജു ഏബ്രഹാം സിപിഎം ജില്ലാ സെക്രട്ടറി. മൂന്നു ടേം പൂർത്തിയായതിനെ തുടർന്നാണ് നിലവിലെ സെക്രട്ടറിയായ കെ.പി.ഉദയഭാനുവിനെ മാറ്റിയത്. ജില്ലാ കമ്മിറ്റിയിൽ 6 പുതുമുഖങ്ങൾ ഇടം നേടി. തിരുവല്ല ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നും അച്ചടക്ക നടപടിയിലൂടെ നീക്കം ചെയ്യപ്പെട്ട ഫ്രാൻസിസ് വി. ആന്റണി ജില്ലാ കമ്മിറ്റിയിലെത്തി. കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി.വി.സ്റ്റാൻലിൻ, പികെഎസ് ജില്ലാ സെക്രട്ടറി സി.എം.രാജേഷ് (പട്ടികജാതി ക്ഷേമ സമിതി), ഇരവിപേരൂർ ഏരിയാ സെക്രട്ടറി ടി.കെ.സുരേഷ് കുമാർ, മല്ലപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു ചന്ദ്രമോഹൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി.നിസാം എന്നിവരും ജില്ലാ കമ്മിറ്റിയിലെത്തി.

കെ.പി.ഉദയഭാനു, അഡ്വ. പീലിപ്പോസ് തോമസ്, മുൻ എംഎൽഎ കെ.സി.രാജഗോപാൽ, കൊടുമൺ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.ശ്രീധരൻ, നിർമലാദേവി, ബാബു കോയിക്കലേത്ത് എന്നിവർ ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവായി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ് രാജു ഏബ്രഹാം. 25 വർഷം റാന്നി എംഎൽഎയായിരുന്നു. 1961 ജൂൺ 30ന് ജനനം. എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലെത്തി. സെന്റ് തോമസ് കോളജ് യൂണിയൻ ചെയർമാനായിരുന്നു. 1996ൽ ആദ്യമായി നിയമസഭയിലെത്തി.

English Summary:

Raju Abraham elected as CPM Pathanamthitta District Secretary. Newly elected committee includes six fresh faces

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com