ADVERTISEMENT

ചെന്നൈ∙ അണ്ണാ സര്‍വകലാശാല ക്യാംപസില്‍ വിദ്യാർഥിനിക്കു നേരെയുണ്ടായ ലൈംഗികാതിക്രമത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും തന്റെ കൈപ്പടയിൽ തുറന്ന കത്തെഴുതി തമിഴക വെട്രി കഴകം പാർട്ടി അധ്യക്ഷൻ കൂടിയായ തമിഴ് നടൻ വിജയ്. ഏതു സാഹചര്യത്തിലും സംരക്ഷിക്കുമെന്നും സഹോദരനായി ഒപ്പമുണ്ടാകുമെന്നും വിജയ് കത്തില്‍ പറയുന്നു. പാർട്ടിയുടെ ഔദ്യോഗിക ലെറ്റർഹെഡിലാണ് പ്രിയ സഹോദരിമാരെ എന്ന് അഭിസംബോധന ചെയ്യുന്ന കത്ത് എഴുതിയിരിക്കുന്നത്. ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ കത്ത് പുറത്തുവിട്ടു.

തമിഴ്‌നാടിന്റെ സഹോദരിമാർക്ക് എന്നാരംഭിക്കുന്ന കത്തിൽ സംസ്ഥാനത്തെ സ്ത്രീകൾക്കൊപ്പം അവരുടെ ‘സഹോദരനെ’പ്പോലെ കൂടെയുണ്ടാകുമെന്നും സുരക്ഷിത തമിഴ്നാട് സൃഷ്ടിക്കാൻ ഒപ്പമുണ്ടാകുമെന്നും വിജയ് കുറിച്ചു. ദയവു ചെയ്ത് ഒന്നിനെയും കുറിച്ച് വിഷമിക്കാതെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം തന്റെ കത്തിലൂടെ പറയുന്നു. 

തമിഴ്നാട്ടിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനെക്കുറിച്ചും ഭരണകക്ഷിയായ ഡിഎംകെ സർക്കാരിനെ വിമർശിച്ചും കത്തില്‍ പരാമര്‍ശമുണ്ട്. നിങ്ങളുടെ സഹോദരൻ എന്ന നിലയിൽ, ഈ സംസ്ഥാനത്തെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ അനുദിനം നടക്കുന്ന കുറ്റകൃത്യങ്ങളിൽ ഞാൻ അതീവ ദുഃഖിതനാണ്. നിങ്ങളുടെ സുരക്ഷ ആരിൽനിന്നാണു ഞങ്ങൾ ആവശ്യപ്പെടേണ്ടത്? നമ്മളെ ഭരിക്കുന്നവരോട് ഇതു ചോദിക്കുന്നതു കൊണ്ടു പ്രയോജനമില്ലെന്നും വിജയ് കത്തിൽ കുറിച്ചു. 

അതേസമയം, ചെന്നൈ അണ്ണാ സര്‍വകലാശാല ക്യാംപസിലെ പീഡനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ദേശീയ വനിതാ കമ്മിഷന്‍ അന്വേഷണ സമിതി ക്യാംപസിലെത്തി. പീഡനത്തിനിരയായ പെണ്‍കുട്ടി, കുടുംബാംഗങ്ങള്‍, സര്‍വകലാശാല അധികൃതര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

English Summary:

Vijay Open Letter: Vijay's open letter assures women's safety following the Anna University sexual assault in Chennai.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com