ADVERTISEMENT

ചെന്നൈ ∙ പാർട്ടിയെ വെട്ടിലാക്കുന്ന ഫോൺ സംഭാഷണം പുറത്തായത് വിവാദമായതിനു പിന്നാലെ മാധ്യമ സ്ഥാപനത്തിനെതിരെ നിയമ നടപടിക്കൊരുങ്ങി നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദർ. തന്റെ അനുമതി ഇല്ലാതെയാണു സംഭാഷണം റിക്കോർഡ് ചെയ്തതെന്നും മാധ്യമപ്രവർത്തനത്തിന്റെ മൂല്യത്തകർച്ചയാണ് ഇതു കാണിക്കുന്നതെന്നും ഖുഷ്ബു പറഞ്ഞു.

തമിഴ് വാർത്താ ചാനലിലെ മാധ്യമപ്രവർത്തകനുമായുള്ള ഖുഷ്ബുവിന്റെ സംഭാഷണമാണു പുറത്തായത്. ബിജെപിയുടെ പരിപാടികളിൽ കാണുന്നില്ലല്ലോയെന്നും എന്തുകൊണ്ടാണു വിട്ടുനിൽക്കുന്നതെന്നും മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ, തന്നെ ക്ഷണിക്കാറില്ലെന്നും ചിലപ്പോൾ അവസാന നിമിഷമാണു പറയുകയെന്നും അവർ മറുപടി നൽകി. സംഭാഷണത്തിലെ ശബ്ദം തന്റേതു തന്നെയാണെന്നും എന്നാൽ അനുമതിയില്ലാതെയാണു റിക്കോർഡ് ചെയ്തതെന്നും ഖുഷ്ബു പറഞ്ഞു. ബിജെപിക്കു വേണ്ടി തുടർന്നും പ്രവർത്തിക്കുമെന്നും പറഞ്ഞു.

English Summary:

'Not invited': BJP leader Khushbu Sunder's reply to media on not participating in BJP events

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com