ADVERTISEMENT

കൊല്ലം ∙ പാമ്പുകടിയേറ്റ് മരിച്ചയാളുടെ വീടിന്റെ പരിസരം വൃത്തിയാക്കി തിരച്ചിൽ നടത്തുന്നതിനിടെ പാമ്പുപിടിത്തക്കാരനും പാമ്പുകടിയേറ്റു മരിച്ചു. അതീവ ഗുരുതരാവസ്ഥയിൽ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പാമ്പുപിടിത്തക്കാരൻ ഏരൂർ സൗമ്യ ഭവനിൽ സജു രാജൻ (38) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ ഏരൂർ തെക്കേവയൽ കോളനിക്കു സമീപത്തായിരുന്നു പാമ്പുകടിയേറ്റത്.

കഴി‍ഞ്ഞ 24ന് ഇവിടെ മൂർഖൻ പാമ്പിന്റെ കടിയേറ്റ് പ്രദേശവാസി രാമചന്ദ്രൻ (65) മരിച്ചിരുന്നു. തുടർന്ന് പരിസരം വൃത്തിയാക്കി തിരച്ചിൽ നടത്തുന്നതിനിടെയാണു സജുവിനെ പാമ്പ് കടിച്ചത്. മൂർഖനെ  സജു പിടികൂടി ബന്ധിച്ചെങ്കിലും അബദ്ധത്തിൽ കടിയേൽക്കുകയായിരുന്നു. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ആരോഗ്യനില വഷളായി. ചൊവ്വാഴ്ച രാവിലെയാണു മരിച്ചത്. ഭാര്യ: മാളു. മക്കൾ: കതിര, രുദ്ര.

English Summary:

Kerala Snake Catcher Dies After Cobra Bite: Saju Rajan, 38, died after being bitten by a cobra while removing snakes from a house where a man had recently died from a snakebite at Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com