‘ഞാൻ പറഞ്ഞതിൽ തെറ്റില്ല’: സാബുവിനെ അധിക്ഷേപിച്ചതിൽ വിശദീകരണവുമായി മണി
Mail This Article
ഇടുക്കി ∙ കട്ടപ്പനയിൽ ജീവനൊടുക്കിയ നിക്ഷേപകൻ സാബുവിനെ അധിക്ഷേപിച്ചുള്ള വിവാദപ്രസംഗത്തിൽ വിശദീകരണവുമായി സിപിഎം നേതാവ് എം.എം.മണി. താൻ പറഞ്ഞതിൽ തെറ്റൊന്നുമില്ലെന്നു മണി പറഞ്ഞു. സാബു ആത്മഹത്യ ചെയാനുള്ള യാതൊരു സാധ്യതകളുമില്ല. മരുന്നുകൾ കഴിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് പറയുന്നതിൽ എന്താണ് തെറ്റെന്നും മണി ചോദിച്ചു.
സാബുവിന് എന്തെങ്കിലും മാനസിക പ്രശ്‌നം ഉണ്ടായിരുന്നോയെന്നും ചികിത്സ ചെയ്തിരുന്നോ എന്നുമൊക്കെയുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതാണെന്നും അതിന്റെ പാപഭാരം സിപിഎമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ആരും ശ്രമിക്കേണ്ടെന്നുമായിരുന്നു മണിയുടെ വിവാദ പ്രസംഗം.
കട്ടപ്പന റൂറല്‍ ഡവലപ്പ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ സാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് നടത്തിയ നയവിശദീകരണയോഗം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മണിയുടെ പരാമര്‍ശം.