ADVERTISEMENT

തിരുവനന്തപുരം ∙ സനാതന ധര്‍മത്തെ ശിവിഗിരിയുടെ പുണ്യഭൂമിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അധിക്ഷേപിച്ചെന്നു മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഇതിലൂടെ ശ്രീനാരായണീയരെ അവഹേളിക്കുകയാണു മുഖ്യമന്ത്രി ചെയ്തത്. സനാതന ധർമം വെറുക്കപ്പെടേണ്ടതെന്ന ഉള്ളടക്കമാണ് പിണറായി സമ്മേളനവേദിയിൽ നടത്തിയ പ്രസംഗത്തിനുള്ളത്. സനാതനധര്‍മം ഉന്മൂലനം ചെയ്യപ്പെടേണ്ടതാണ് എന്ന തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍റെ പ്രസ്താവനയുടെ തുടര്‍ച്ചയാണ് പിണറായിയുടെ പ്രസ്താവന. പരിശുദ്ധ ഖുർആനെ കുറിച്ചോ മറ്റേതെങ്കിലും വിശ്വാസധാരയെ കുറിച്ചോ ഇതുപോലെ പറയാൻ മുഖ്യമന്ത്രിക്ക് തന്‍റേടമുണ്ടോ?

കേരളത്തിലെ ഹിന്ദുസമൂഹം ഏറ്റവുമധികം വെല്ലുവിളി നേരിട്ടത് പിണറായിയുടെ ഭരണകാലത്താണ്. ശബരിമലയിലും തൃശൂർ പൂരത്തിലും വിശ്വാസത്തെ വെല്ലുവിളിക്കാനാണ് ശ്രമിച്ചത്. ഗുരുവായൂരിൽ  വെളിച്ചമുള്ളിടത്താണോ ഭഗവാൻ എന്ന് ചോദിച്ച മുഖ്യമന്ത്രി, ഹൈന്ദവ സമൂഹത്തെ വിമർശിക്കേണ്ടതില്ല.

ശ്രീനാരായണ ഗുരുവിനെ സനാതനധർമത്തിന്‍റെ ശത്രുവാക്കുന്ന കമ്യൂണിസ്റ്റ് പ്രചാരവേല കേരളത്തിലെ ജനം തള്ളും. സനാതനധർമത്തിലെ ആത്യന്തികമായ സത്യത്തെ തിരിച്ചറിഞ്ഞ് ജീർണതകളെ തിരുത്തിയാണ് ഹിന്ദുസമൂഹം മുന്നോട്ടുപോയിട്ടുള്ളത്.  തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും മാത്രമാണ് സനാതന ധർമമെന്ന പ്രചാരവേലകൾ വിലപ്പോകില്ല. കുമാരനാശാന്‍റെ സൂക്തം ഉദ്ധരിച്ചാണ് ശിവഗിരിവേദിയിൽ താൻ ഗുരുവും സനാതനധർമവും തമ്മിലുള്ള ബന്ധം വിശദീകരിച്ചത്. ആശാനേക്കാൾ ഗുരുദേവനെ അറിയുന്നയാളാണോ പിണറായി എന്നും മുരളീധരൻ ചോദിച്ചു.

English Summary:

Pinarayi Vijayan's alleged disrespect of Sanatana Dharma at Sivagiri has sparked outrage. V. Muraleedharan accuses the Chief Minister of insulting Sree Narayana Guru and aligning with Udhayanidhi Stalin's controversial stance.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com