ADVERTISEMENT

ചണ്ഡീഗഡ്∙ ജയിലിൽ കഴിയുന്ന ലോക്സഭ എംപിയും ഖലിസ്ഥാൻ അനുകൂല സംഘടനയായ ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ സിങ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നു. ജനുവരി 14ന്  പഞ്ചാബിലെ ശ്രീ മുക്ത്‌സർ സാഹിബിൽ നടക്കുന്ന റാലിയിൽ പാർട്ടിയുടെ പ്രഖ്യാപനമുണ്ടാകും. നിലവിൽ അസമിലെ ദിബ്രുഗഡിലെ ജയിലിൽ കഴിയുകയാണ് അമൃത്പാൽ സിങ്. ശ്രീ മുക്ത്‌സർ സാഹിബിൽ നടക്കുന്ന സിഖ് വംശജരുടെ ആഘോഷമായ മാഘി ദാ മേളയിലാണ് ‘പന്ഥ് ബചാവോ, പഞ്ചാബ് ബചാവോ’ എന്നു പേരിട്ടിട്ടുള്ള റാലി നടക്കുന്നത്. 

2023 ഏപ്രിൽ 23നാണ് അമൃത്പാലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ദേശീയസുരക്ഷാ നിയമം അനുസരിച്ചായിരുന്നു അറസ്റ്റ്. പൊലീസ് പിടിയിലായ അനുയായികളെ മോചിപ്പിക്കാൻ അജ്നാല പൊലീസ് സ്റ്റേഷൻ ആക്രമിച്ചതുൾപ്പെടെ ഒട്ടേറെ കേസുകൾ അമൃത്പാൽ സിങ്ങിന്റെ പേരിലുണ്ട്. വധശ്രമം, തട്ടിക്കൊണ്ടുപോയി ആക്രമിക്കൽ, പൊലീസിനെ കൈയേറ്റം ചെയ്യൽ എന്നിവയും ഇതിലുൾപ്പെടുന്നു. 

രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനെക്കുറിച്ച് അമൃത്പാലിന്റെ പിതാവ് താർസെം സിങ് സെപ്റ്റംബറിൽ സൂചന നൽകിയിരുന്നു. പഞ്ചാബിന്റെ സാമൂഹിക–സാമ്പത്തിക–സാംസ്കാരിക പ്രശ്നങ്ങൾ പരിഹരിക്കാനായി രാഷ്ട്രീയ പാർട്ടി വേണമെന്നായിരുന്നു താർസെം പറഞ്ഞത്.

English Summary:

Jailed pro-Khalistan Punjab MP Amritpal Singh to launch political party on January 14

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com