ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന കലാപ്രതിഭകളെ വരവേൽക്കാനൊരുങ്ങി തലസ്ഥാനം. പെൺകുട്ടികൾക്ക് 27 സ്കൂളുകളിലും ആൺകുട്ടികൾക്ക് 11 സ്കൂളുകളിലുമാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. അതിന്റെ ചുമതല നോഡൽ ഓഫിസർമാർക്ക് നൽകിയിട്ടുണ്ടെന്നും അവശ്യ സൗകര്യങ്ങൾ അടക്കമുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയെന്നും അക്കോമഡേഷൻ കമ്മിറ്റി ചെയർമാൻ വി.കെ.പ്രശാന്ത് പറഞ്ഞു. 

കലോത്സവത്തിന്റെ മുഴുവൻ വിവരങ്ങളും ക്യുആർ കോഡിൽ ലഭ്യമാണ്. ഓരോ ജില്ലയ്ക്കും താമസസ്ഥലം, റജിസ്ട്രേഷൻ സെന്റർ, ഭക്ഷണസ്ഥലം, നോഡൽ ഓഫിസർമാരുടെ ഫോൺ നമ്പർ, താമസസ്ഥലത്തിന്റെ ഫോൺ നമ്പർ, ലൊക്കേഷൻ, കലോത്സവ ബ്രോഷർ, മത്സര സ്ഥലങ്ങളുടെ ലൊക്കേഷൻ, നോട്ടിസ് എന്നിവ ക്യുആർ കോഡ് വഴി ലഭിക്കുമെന്ന് അക്കോമഡേഷൻ കമ്മിറ്റിയുടെ ചുമതലയുള്ള ഹയർസെക്കൻഡറി അക്കാദമിക് ജോയിന്റ് ഡയറക്ടർ ഡോ.എസ്.ഷാജിത, കൺവീനർ ബ്രീസ് എം.രാജ് എന്നിവർ അറിയിച്ചു.

കലോത്സവത്തിന്റെ ക്യുആർ കോഡ്
കലോത്സവത്തിന്റെ ക്യുആർ കോഡ്
English Summary:

Kerala School Kalolsavam: Thiruvananthapuram Gears Up for Grand Kerala School Kalolsavam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com