ADVERTISEMENT

കോട്ടയം ∙ മന്നത്തിന്റെ ദർശനങ്ങളാണ് എന്നും എൻഎസ്എസിന്റെ വഴികാട്ടിയെന്നു ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. 148-ാമത് മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്നത്ത് ആചാര്യന്റെ ദർശനങ്ങൾ ഉൾക്കൊണ്ട് ഈ കാലത്തോളം മുന്നോട്ടു പോകാനായി എന്നതാണ് എൻഎസ്എസിനെ വ്യത്യസ്തമാക്കുന്നത്. അദ്ദേഹം സാമൂഹിക സാംസ്കാരിക മേഖലയിൽ വിപ്ലവകരമായ പരിവർത്തനം വരുത്തി.

കർമ പ്രഭാവത്താൽ ശൂന്യതയിൽനിന്ന്  അദ്ഭുതങ്ങൾ സൃഷ്ടിച്ച യുഗപ്രഭാവനാണ് അദ്ദേഹം. കാലാതീതമാണ് മന്നത്ത് ആചാര്യന്റെ ദർശനങ്ങൾ എന്നും സുകുമാരൻ നായർ പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. മന്നം സമാധിയിൽ പ്രാർഥനാപുഷ്പങ്ങൾ അർപ്പിക്കാൻ ആയിരക്കണക്കിനു പേർ എൻഎസ്എസ് ആസ്ഥാനത്ത് എത്തുന്നുണ്ട്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ നിരവധി പ്രമുഖർ ചടങ്ങിനെത്തി.

English Summary:

148th Mannam Jayanti Celebrations Begin at Perunna: Mannam Jayanti celebrations commenced with a public meeting, inaugurated by Ramesh Chennithala and featuring prominent speakers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com