ADVERTISEMENT

വാഷിങ്ടൻ ∙ ലാസ് വെഗാസിൽ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഹോട്ടലിനു പുറത്ത് ടെസ്‌ല സൈബർട്രക്ക് പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടു. അപകടത്തിൽ 7 പേർക്കു പരുക്കേറ്റു. ഹോട്ടൽ കവാടത്തിൽ പാർക്ക് ചെയ്തിരുന്ന ട്രക്കിനാണു തീപിടിച്ചത്. തുടർന്ന് ചെറു സ്ഫോടനം സംഭവിക്കുകയായിരുന്നു. 

ട്രക്കിനുള്ളിൽ സ്ഫോടകവസ്തു കണ്ടെത്തിയെന്നു ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്ക് പറഞ്ഞു. ന്യൂ ഓർലിയൻസിൽ പുതുവത്സര ആഘോഷത്തിനിടെ ട്രക്ക് ഇടിച്ചുകയറ്റി ജനക്കൂട്ടത്തിനു നേരെ വെടിയുതിർന്ന സംഭവവുമായി ഈ അപകടത്തിനു ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.

സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്. ഹോട്ടലിൽ താമസിച്ചിരുന്നവരെയും ജീവനക്കാരെയും ഒഴിപ്പിച്ചു.

English Summary:

Tesla Cybertruck Explosion Rocks Las Vegas Donald Trump's Hotel: Tesla Cybertruck explosion in Las Vegas killed one and injured seven.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com