ADVERTISEMENT

മലപ്പുറം∙ നാലു വോട്ടിനു വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഇടതുപക്ഷമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും യുഡിഎഫിനൊപ്പം ചേർന്നു പ്രവർത്തിക്കുന്നു. ഈ സംഘടനകളോടു മുസ്‌ലിം ലീഗിനു വല്ലാത്ത പ്രതിപത്തിയാണ്. ഇതു അപകടമാണെന്നു ലീഗ് മനസ്സിലാക്കിയില്ലെങ്കിൽ വല്ലാത്ത ദുരന്തമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം താനൂർ കടപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

വൈകിട്ട് താനൂർ ഹാർബർ പരിസരത്തു നിന്നു റെഡ് വൊളന്റിയർ മാർച്ച് ആരംഭിച്ചു. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ 6 ഏരിയാ കമ്മിറ്റികളിൽ നിന്നുള്ള പ്രവർത്തകർ റാലിയിൽ പങ്കെടുത്തു. ആഭ്യന്തര വകുപ്പിനും സിപിഐ ഭരിക്കുന്ന വകുപ്പുകൾക്കും സിപിഎം ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനമാണ് ഉണ്ടായത്. നിലമ്പൂർ എംഎൽഎ പി.വി.അൻവർ പൊലീസിനെതിരെ ഉന്നയിച്ച ചില ആരോപണങ്ങൾ പ്രതിനിധികൾ ആവർത്തിച്ചു. പൊതുപ്രവർത്തകർക്കു പൊലീസിൽ നിന്നു പരിഗണന ലഭിക്കുന്നില്ലെന്നും ഇതു തിരുത്താൻ പാർട്ടിയോ സർക്കാരോ ഇടപെടുന്നില്ലെന്നും പ്രതിനിധികൾ വിമർശിച്ചു. 

English Summary:

Chief Minister Pinarayi Vijayan warned of a potential disaster due to the UDF's alliance with Jamaat-e-Islami and SDPI in Tanur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com