ADVERTISEMENT

വടകര∙ കാരവനിൽ യുവാക്കൾ മരിച്ച സംഭവത്തിൽ മരണകാരണം കാർബൺ മോണോക്സൈഡെന്ന് എൻഐടി സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തി. ജനറേറ്ററിൽനിന്നു വിഷവാതകം കാരവന്റെ പ്ലാറ്റ്ഫോമിലെ ദ്വാരം വഴി അകത്തെത്തി. രണ്ടു മണിക്കൂറിനുള്ളിൽ 957 പിപിഎം അളവിൽ കാർബൺ മോണോക്സൈഡ് വാഹനത്തിൽ പടർന്നെന്നും പരിശോധനയിൽ കണ്ടെത്തി.

ഡിസംബര്‍ 23 നാണ് കരിമ്പനപ്പാലത്ത് നിര്‍ത്തിയിട്ട വാഹനത്തില്‍ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മലപ്പുറം സ്വദേശി മനോജ്, കണ്ണൂർ സ്വദേശി ജോയല്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ കാരവന്റെ സ്റ്റെപ്പിലും മറ്റൊരാള്‍ ഉള്ളിലും മരിച്ചുകിടക്കുന്ന നിലയിലായിരുന്നു. കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. പൊലീസ്, ഫൊറൻസിക് വിഭാഗം, വാഹനം നിർമിച്ച ബെൻസ് കമ്പനിയുടെ സാങ്കേതിക വിദഗ്ധർ എന്നിവരും എൻഐടിയിലെ വിദഗ്ധ സംഘത്തിനൊപ്പമുണ്ടായിരുന്നു.

തലശേരിയില്‍ വിവാഹത്തിന് ആളുകളെ എത്തിച്ചശേഷം പൊന്നാനിയിലേക്ക് മടങ്ങിയ വാഹനത്തിലാണ് മനോജിനെയും ജോയലിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച റോഡരികില്‍ വാഹനം നിര്‍ത്തിയ ശേഷമാണ് മരണം സംഭവിച്ചതെന്നും എസിയില്‍ നിന്നുള്ള വാതകചോര്‍ച്ചയാകാം മരണ കാരണമെന്നും പൊലീസ് പ്രാഥമിക നിഗമനത്തിലെത്തിയിരുന്നു.

English Summary:

Caravan Death: Two young men died from carbon monoxide poisoning inside a caravan in Vadakara, Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com