കുട്ടികളിലെ പുകവലി നല്ല ശീലമല്ല; സജി ചെറിയാൻ എന്താണ് പറഞ്ഞതെന്ന് അറിയില്ല: എക്സൈസ് മന്ത്രി എം.ബി.രാജേഷ്
Mail This Article
×
തിരുവനന്തപുരം∙ കുട്ടികളിലെ പുകവലി നല്ല ശീലമല്ലെന്ന് എക്സൈസ് മന്ത്രി എം.ബി.രാജേഷ്. കുട്ടികളിലെ ലഹരി ഉപയോഗം കുറയ്ക്കാനാണ് എക്സൈസ് ശ്രമിക്കുന്നത്. പുകവലിയെക്കുറിച്ച് മന്ത്രി സജി ചെറിയാൻ എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും, അദ്ദേഹം പറഞ്ഞതിനു മറുപടിയായല്ല ഇതു പറയുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
യു.പ്രതിഭ എംഎൽഎയുടെ മകൻ ഉൾപ്പെട്ട സംഘം കഞ്ചാവ് കൈവശം വച്ചതിനു കേസെടുത്തതു വലിയ രാഷ്ട്രീയ വിവാദമാക്കേണ്ട വിഷയമല്ലെന്നായിരുന്നു മന്ത്രി സജി ചെറിയാൻ പ്രതികരിച്ചത്. അതിനെ കൂട്ടുകാർ ഒത്തുകൂടുമ്പോഴുണ്ടാകുന്ന കാര്യമായി കണ്ടാൽ മതി. പലരും പലതരം പുകവലിക്കുന്നുണ്ട്. ഉന്നതർ വരെ അതിലുണ്ട്. അതിന്റെ പേരിൽ പ്രതിഭയെ രാഷ്ട്രീയമായും വർഗീയ ചേരിയുണ്ടാക്കിയും വേട്ടയാടാനുള്ള ശ്രമം ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
English Summary:
Kerala Excise Ministers M.B. Rajesh and Saji Cherian offer differing perspectives on youth drug use following a cannabis possession case involving an MLA's son
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.