സൗരവ് ഗാംഗുലിയുടെ മകൾ സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിച്ചു; ബസിനെ പിന്തുടർന്ന് പിടികൂടി
Mail This Article
×
കൊൽക്കത്ത∙ മുൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ മകൾ സഞ്ചരിച്ചിരുന്ന കാർ ബസുമായി കൂട്ടിയിടിച്ചു. ഡയമണ്ട് ഹാർബർ റോഡിൽവച്ചായിരുന്നു അപകടം. അപകടത്തിനുശേഷം ബസ് നിർത്താതെ പോയി. ഡ്രൈവർ ബസിനെ പിന്തുടര്‍ന്നു.
സനയ്ക്ക് സാരമായ പരുക്കുകൾ ഇല്ലെന്നാണ് വിവരം. ഡ്രൈവറുടെ സീറ്റിന് അടുത്താണ് സന ഇരുന്നത്. കാറിന് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്.
ബസ് നിർത്തിച്ചശേഷം പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. സൗരവ് ഗാംഗുലി–ഡോണ ദമ്പതികളുടെ ഏക മകളാണ് സന. ലണ്ടനിലെ ഒരു സ്ഥാപനത്തിൽ കൺസൽട്ടന്റാണ്
English Summary:
Sourav Ganguly's Daughter Sana Escapes Unhurt After Bus Hits Her Car In Kolkata, Driver Detained
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.