ADVERTISEMENT

വാഷിങ്ടൻ ∙ രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ലഭിക്കുന്ന 19 വ്യക്തികളുടെ പേരുകൾ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ, ഫാഷൻ ഡിസൈനർ റാൽഫ് ലോറൻ, ഫുട്ബോൾ സൂപ്പർ താരം ലയണൽ മെസി, മുൻ പ്രതിരോധ സെക്രട്ടറി അന്തരിച്ച ആഷ്ടൺ കാർട്ടർ എന്നിവർ പുരസ്കാര ജേതാക്കളിൽ ഉൾപ്പെടുന്നു. 

ഇന്ത്യൻ പ്രധാനമന്ത്രിയുടെ കടുത്ത വിമർശകനും നിക്ഷേപകനുമായ ജോർജ് സോറോസിനും അവാർഡ് ലഭിക്കും. പൗരാവകാശ പ്രവർത്തകയായ ഫാനി ലൂ ഹാമർ, അറ്റോർണി ജനറലായും യുഎസ് സെനറ്ററായും സേവനമനുഷ്ഠിച്ച റോബർട്ട് ഫ്രാൻസിസ് കെന്നഡി, പാചക വിദഗ്ധൻ ജോസ് ആൻഡ്രസ്, എയ്ഡ്‌സിനും ദാരിദ്ര്യത്തിനും എതിരെ പോരാടിയ മൈക്കൽ ജെ. ഫോക്സ് ഉൾ‌പ്പെടെയുള്ളവരും പുരസ്കാരം ലഭിച്ചവരുടെ പട്ടികയിലുണ്ട്. വൈറ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡന്റ് ജോ ബൈഡൻ പുരസ്‌കാര ജേതാക്കൾക്ക് മെഡലുകൾ സമ്മാനിക്കും.

English Summary:

Presidential Medal of Freedom: It was awarded to 19 distinguished individuals by President Biden. These recipients, who include Hillary Clinton, Lionel Messi, and others, were recognized for their outstanding contributions to the US and world peace.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com