ADVERTISEMENT

ശ്രീനഗർ∙ വടക്കൻ കശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ സൈനികവാഹനം കൊക്കയിലേക്കു മറിഞ്ഞ് 4 സൈനികർ മരിച്ചു. ജില്ലയിലെ എസ്‌കെ പയീൻ മേഖലയിലെ വുളാർ വ്യൂ പോയിന്റിനു സമീപമായിരുന്നു അപകടം.

2 പേരെ ബന്ദിപ്പോര ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ മരിച്ചിരുന്നതായി ഡോക്ടർ പറഞ്ഞു. പരുക്കേറ്റവർ ശ്രീനഗറിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സുരക്ഷാ സേനയും പൊലീസും സംഭവസ്ഥലത്തെത്തി അപകട കാരണം അന്വേഷിച്ചുവരികയാണ്.

ജമ്മുകശ്മീരിലെ പൂഞ്ചിൽ കഴിഞ്ഞ മാസമുണ്ടായ സമാന അപകടത്തിൽ 5 സൈനികർ മരിച്ചിരുന്നു.

English Summary:

Kashmir Army Vehicle accident: Two soldiers died and three were injured when a military vehicle plunged into a gorge near Wular View Point in Bandipora, Kashmir.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com