ADVERTISEMENT

പുൽപള്ളി ∙ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാതിരിയില്‍ മകന്‍ അമ്മയെ മര്‍ദിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്. പരിസരവാസി മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാതിരി തുരുത്തിപ്പള്ളി മെല്‍ബിന്‍ തോമസ് (33) ആണ് അമ്മ വത്സലയെ ക്രൂരമായി മര്‍ദിച്ചത്. 

വത്സല അടിയേറ്റ് നിലത്തുവീഴുന്ന ദൃശ്യമാണ് പുറത്തുവന്നിട്ടുള്ളത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും വത്സല പരാതി നല്‍കിയിട്ടില്ല. സ്വകാര്യ ബസ് തൊഴിലാളിയായ മെല്‍ബിന്‍ ഇതിനു മുൻപും അമ്മയെ മർദിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.

English Summary:

Son assaults Mother : Son assaults mother in Mullankolli, Kerala, sparking outrage after a shocking video went viral.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com