അഞ്ച് വർഷം നരേന്ദ്ര മോദി നടത്തിയത് 59 വിദേശയാത്രകൾ; ചെലവായത് 600 കോടി രൂപ
Mail This Article
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ചു വര്‍ഷത്തെ വിദേശ സന്ദര്‍ശനത്തിനുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായി ചെലവഴിച്ചത് 600 കോടിയോളം രൂപ. 2014 മേയ് 26 മുതല്‍ 2019 നവംബര്‍ 15 വരെയുള്ള കണക്കാണിത്. 2021 മുതലുള്ള കണക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ടിട്ടില്ല. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ബജറ്റില്‍നിന്നാണ് പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിനുള്ള ചെലവുകള്‍ വഹിക്കുന്നത്. 2014-19 കാലയളവില്‍ യുഎസ്, ചൈന, ഫ്രാന്‍സ്, റഷ്യ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ഉള്‍പ്പെടെ 59 യാത്രകളാണ് പ്രധാനമന്ത്രി നടത്തിയത്.
ഇതിനായി 588,52,88,763 രൂപയാണ് ചെലവായത്. ഏകദേശം 275 ദിവസത്തോളം യാത്രകള്‍ക്കായി വേണ്ടിവന്നിട്ടുണ്ട്. 2014ലെ യുഎസ് യാത്രയ്ക്ക് 19 കോടി രൂപയും നവംബറിലെ മ്യാന്മര്, ഓസ്ട്രേലിയ, ഫിജി യാത്രയ്ക്ക് 22 കോടി രൂപയുമാണ് ചാര്‍ട്ടേഡ് വിമാനത്തിനായി ചെലവഴിച്ചത്. ഏപ്രിലില്‍ ഫ്രാന്‍സ്, ജര്‍മനി, കാനഡ സന്ദര്‍ശിച്ചതിന് 31 കോടി രൂപയാണ് ചെലവ്. 2019 സെപ്റ്റംബറിലെ യുഎസ് യാത്രയ്ക്കുള്ള ചെലവ് 23 കോടിയിലേറെയാണ്.