ADVERTISEMENT

ന്യൂഡല്‍ഹി ∙ താന്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കാ ഗാന്ധിയുടെ കവിളുപോലെ മിനുസമുള്ളതാക്കുമെന്നു മുൻ എംപിയും ബിജെപി നേതാവുമായ രമേശ് ബിധുരി. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കല്‍ക്കാജി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ രമേശ് ബിധുരിയുടെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ബിജെപി സ്ത്രീവിരുദ്ധ പാര്‍ട്ടിയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേത്, ബിജെപി നേതൃത്വം പ്രിയങ്കയോട് കൈകൂപ്പി മാപ്പുചോദിക്കണമെന്നും ആവശ്യപ്പെട്ടു.

ബിധുരിയുടെ വികലമായ മനോനില പ്രതിഫലിപ്പിക്കുന്നതാണു പരാമർശമെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. അതിനിടെ, നടിയും എംപിയുമായ ഹേമ മാലിനിക്കെതിരെ ലാലു പ്രസാദ് യാദവ് നടത്തിയ പരാമര്‍ശം ഓര്‍മിപ്പിച്ചാണു രമേശ് ബിധുരിയുടെ ന്യായീകരണം. ഹേമ മാലിനിക്കെതിരായ പരാമര്‍ശത്തില്‍ ലാലു പ്രസാദ് യാദവിനെ ഒറ്റപ്പെടുത്താത്തവര്‍ എങ്ങനെയാണ് തന്നെ ചോദ്യം ചെയ്യുകയെന്നും നേട്ടങ്ങളുടെ പട്ടിക നോക്കിയാല്‍ പ്രിയങ്കാ ഗാന്ധിയേക്കാള്‍ എത്രയോ മുകളിലാണു ഹേമ മാലിനിയെന്നും ബിധുരി പറഞ്ഞു.

English Summary:

Ramesh Bidhuri's Sexist Remark: BJP leader Ramesh Bidhuri's sexist comment comparing roads to Priyanka Gandhi's cheeks sparks outrage.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com