ADVERTISEMENT

ന്യൂ‍ഡൽഹി∙ എച്ച്എംപിവി പുതിയ വൈറസ് അല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം. എച്ച്എംപി വൈറസിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ഭീതി പടർത്തുന്ന സന്ദേശങ്ങൾ വ്യാപകമായതിനു പിന്നാലെയാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയുടെ പ്രതികരണം. 

‘‘എച്ച്എംപിവി ഒരു പുതിയ വൈറസല്ലെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്. 2001ലാണ് വൈറസ് ബാധ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അന്നുമുതൽ ഇത് ലോകത്തെ പലരാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശൈത്യകാലത്തും വസന്തത്തിന്റെ തുടക്കത്തിലുമാണ് രോഗം പ്രധാനമായും കണ്ടുവരുന്നത്.

ഐസിഎംആറും നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോളും ചൈനയിലെ വൈറസ് ബാധയുടെയും മറ്റ് അയൽ രാജ്യങ്ങളിലെയും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇതേക്കുറിച്ച് ലോകോരോഗ്യ സംഘടന ഉടൻ തന്നെ റിപ്പോർട്ട് പുറത്തിറക്കും.’’–വിഡിയോ സന്ദേശത്തിൽ നഡ്ഡ പറഞ്ഞു. ഇന്ത്യയിൽ ഇതുവരെ 6 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

English Summary:

HMPV virus concerns are unfounded, according to the Indian government. The Union Health Minister clarified that the virus is not new and that the situation is being closely monitored by health authorities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com