ADVERTISEMENT

മലപ്പുറം ∙ നിലമ്പൂര്‍ വനംവകുപ്പ് ഓഫിസ് ആക്രമണം പി.വി.അന്‍വര്‍ എംഎല്‍എയുടെ പ്രേരണ മൂലമെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. അന്‍വറിന്റെ നേതൃത്വത്തിലുള്ള സംഘം പൊലീസിനെ ആക്രമിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ തള്ളി താഴെയിട്ട് ചവിട്ടി പരുക്കേല്‍പ്പിച്ചു. ഫോറസ്റ്റ് ഓഫിസ് സാമഗ്രികള്‍ തകര്‍ത്തു. 35,000 രൂപയുടെ നാശനഷ്ടങ്ങള്‍ വരുത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

40 അംഗ സംഘമാണ് ഓഫിസ് ഉപരോധത്തിന് എത്തിയത്. ഓഫിസിനു മുന്നിൽ  കുത്തിയിരുന്ന് ഇവർ മുദ്രാവാക്യം വിളിച്ചു. ഇതിനിടെ കണ്ടാലറിയാവുന്ന പത്തു പേര്‍ നോര്‍ത്ത് ഡിഎഫ്ഒയുടെ ഓഫിസിലേക്ക് അതിക്രമിച്ചു കയറി. സ്ഥലത്തുണ്ടായിരുന്ന പി.വി.അന്‍വറാണ് ആക്രമണത്തിനു പ്രേരണയും നേതൃത്വവും നല്‍കിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ‌ പറയുന്നു. 

കരുളായിയില്‍ ആദിവാസി യുവാവ് മണിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ചാണ് അന്‍വറിന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫിസ് ഉപരോധിച്ചത്. ഫോറസ്റ്റ് ഓഫിസ് അക്രമത്തിന്റെ പേരില്‍ രാത്രിയാണ് ഇന്നലെ രാത്രിയാണ് വീടു വളഞ്ഞ് അൻവറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

English Summary:

PV Anvar Arrest: PV Anvar is accused of leading an attack on the Nilambur Forest Office, resulting in injuries and property damage. The remand report details the incident linked to the death of an Adivasi youth.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com