ADVERTISEMENT

ചെന്നൈ∙ തമിഴ്‌നാട് നിയമസഭയിൽ വീണ്ടും നാടകീയ രംഗങ്ങൾ. സഭ ആരംഭിക്കും മുൻപ് ദേശീയഗാനം ആലപിച്ചില്ലെന്ന് ആരോപിച്ച് ഗവർണർ ആർ.എൻ.രവി ഇറങ്ങിപ്പോയി.

‘തമിഴ് തായ് വാഴ്ത്ത്’ ആലപിക്കും മുൻപ് ദേശീയഗാനം ആലപിക്കണമെന്ന ഗവർണറുടെ ആവശ്യം സർക്കാർ തള്ളിയതിനെ തുടർന്നാണ് സർക്കാർ തയാറാക്കിയ പ്രസംഗത്തിന്റെ ഒരു വരി പോലും വായിക്കാതെ ഗവർണർ ഇറങ്ങിപ്പോയത്. ഗവർണർക്കെതിരെ പ്രതിഷേധവുമായി കറുത്ത ബാഡ്ജ് അണിഞ്ഞാണ് കോൺഗ്രസ് അംഗങ്ങൾ ഇന്ന് സഭയിലെത്തിയത്.

English Summary:

National Anthem Row: Tamil Nadu Governor Walks Out Of Assembly, Says National Anthem Insulted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com