ADVERTISEMENT

ന്യൂഡൽഹി∙ മുൻ രാഷ്ട്രപതി പ്രണബ്  മുഖർജിക്ക് സ്മാരകം നിർമിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.  രാജ്ഘട്ടിനോട് അടുത്താണ് സ്മാരകം നിർമിക്കുക. കുടുംബത്തെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. സ്മാരകം നിർമിക്കാൻ തീരുമാനമെടുത്ത മോദി സർക്കാരിന് പ്രണബ് കുമാർ മുഖർജിയുടെ മകൾ ശർമിഷ്ഠ നന്ദി അറിയിച്ചു.

‘‘ പ്രധാനമന്ത്രിയെ സന്ദർശിച്ചു. സ്മാരകം നിർമിക്കാനുള്ള തീരുമാനത്തിന് ഹൃദയത്തിൽനിന്നുള്ള നന്ദി അറിയിച്ചു’’–ശർമിഷ്ഠ മുഖർജി എക്സിൽ കുറിച്ചു. 2012 മുതൽ 2017വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു പ്രണബ് കുമാർ മുഖർജി. രാജ്യം ഭാരതരത്ന നൽകി ആദരിച്ചു. 2020ലാണ് അന്തരിച്ചത്. 

English Summary:

Pranab Mukherjee Memorial: The Indian government will build a memorial for former President Pranab Mukherjee near Rajghat. His daughter, Sharmistha Mukherjee, publicly thanked Prime Minister Modi for approving the project.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com