ADVERTISEMENT

മുംബൈ ∙ പ്രസംഗത്തിനിടെയും നിവേദനങ്ങളുമായി ജനങ്ങൾ വളഞ്ഞതോടെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് നിയന്ത്രണം നഷ്ടപ്പെട്ടു. സ്വന്തം മണ്ഡലമായ ബാരാമതിയിലെ ചടങ്ങിനിടെയാണ് അജിത് രോഷാകുലനായത്. ‘‘നിങ്ങൾ വോട്ട് ചെയ്തു എന്നതു ശരിയാണ്. അതിന്റെ പേരിൽ എന്റെ മേലധികാരിയാണെന്നു കരുതരുത്’’– അദ്ദേഹം ഓർമിപ്പിച്ചു. ചടങ്ങ് തുടങ്ങിയതു മുതൽ ഒട്ടേറെപ്പേരാണ് വിവിധ ആവശ്യങ്ങളുമായി അദ്ദേഹത്തിനു ചുറ്റും കൂടിയത്.

ഉപമുഖ്യമന്ത്രി ജനങ്ങളെ ശാസിക്കുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ പ്രതിപക്ഷവും അജിത്തിനെതിരെ രംഗത്തുവന്നു. ജനങ്ങൾക്കും ഔചിത്യം വേണമെന്നു പറഞ്ഞ് മന്ത്രി സഞ്ജയ് ഷിർസാഠ് അജിത്തിനെ ന്യായീകരിച്ചു. ‘‘രാപകൽ ഇല്ലാതെ ജനകീയ വിഷയങ്ങളിൽ ഇടപെടുന്നവരാണു പൊതുപ്രവർത്തകർ. എന്നാൽ, ആവശ്യങ്ങളുമായി അവരെ സമീപിക്കുന്നവർക്ക് സ്വന്തം കാര്യങ്ങൾ മാത്രമാണു വലുത്. ജനം ഔചിത്യബോധമില്ലാതെ പെരുമാറുന്നത് ഒരിക്കലും വാർത്തയാകാറില്ല. നേതാക്കളുടെ പരാമർശങ്ങൾ വിവാദമാവുകയും ചെയ്യും’’ – ഷിർസാഠ് പറഞ്ഞു.

English Summary:

‘You don’t own me’: Ajit Pawar loses cool over memorandums at public event in Baramati

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com