ADVERTISEMENT

ശബരിമല ∙ അയ്യപ്പ സ്വാമിയുടെ സ്വർണ ലോക്കറ്റ് തയാറാക്കി വിൽപന നടത്തുന്നതിനായി 3 സ്വർണ വ്യാപാര സ്ഥാപനങ്ങൾ യോഗ്യതാ പട്ടികയിൽ. വിലയുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡും സ്ഥാപനങ്ങളുമായുള്ള ചർച്ച ഇന്നു നടക്കും. ദേവസ്വം ബോർഡ് താൽപര്യ പത്രം ക്ഷണിച്ചതിൽ ചെന്നൈ ആസ്ഥാനമായുള്ള ജിആർടി ജ്വല്ലേഴ്സ്, കല്യാൺ, മലബാർ ഗോൾഡ് എന്നീ സ്വർണ വ്യാപാര സ്ഥാപനങ്ങളാണ് യോഗ്യതാ പട്ടികയിലുള്ളത്.

916 ലോക്കറ്റുകളാണു വിപണിയിലിറക്കുന്നത്. ഇതിന്റെ വില, വിൽപന രീതി, ദേവസ്വത്തിനു ലഭിക്കുന്ന വിഹിതം എന്നിവ സംബന്ധിച്ചാണ് ഇന്ന് ദേവസ്വം ബോർഡുമായി ചർച്ച നടക്കുക. തീരുമാനത്തിലെത്തിയാൽ മകരവിളക്കു ദിവസമായ 14ന് സന്നിധാനത്ത് വിൽപനയുടെ ഉദ്ഘാടനം നടത്തും.

English Summary:

Ayyappa Swamy Gold Locket:Three leading gold firms are vying to create and sell Ayyappa Swami's official gold locket.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com