വയനാട്ടിൽ കാട്ടാന ആക്രമണം; കർണാടക സ്വദേശിക്കു ദാരുണാന്ത്യം
Mail This Article
×
പുൽപ്പള്ളി ∙ വയനാട് പുൽപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർണാടകയിലെ കുട്ട സ്വദേശി വിഷ്ണു (22) മരിച്ചു. പുൽപ്പള്ളി ഭാഗത്ത് കൊല്ലിവയൽ കോളനിയിൽ എത്തിയ വിഷ്ണുവിനെ പാതിരി റിസർവ് വനത്തിൽ പൊളന്ന കൊല്ലിവയൽ ഭാഗത്ത് വച്ചാണ് കാട്ടാന ആക്രമിച്ചത്.
രാത്രികാല പരിശോധനയിലുണ്ടായിരുന്ന വനപാലകർ ഉടൻ സ്ഥലത്തെത്തി യുവാവിനെ ചുമന്ന് വനപാതയിലെത്തിച്ചു. തുടർന്ന് വനം വകുപ്പ് ജീപ്പിൽ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും യാത്രാമധ്യേ മരിച്ചു. വിഷ്ണു റിസർവ് വനത്തിനുള്ളിലൂടെ കബനി നദി കടന്ന് കർണാടകയിലേക്ക് പോകുന്ന വഴിയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
English Summary:
Wild elephant attack claims the life of a young man in Wayanad. Vishnu, a 22-year-old from Karnataka, was attacked near the Pathiri Reserve Forest while crossing the Kabani river.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.