ADVERTISEMENT

ചെന്നൈ ∙ അണ്ണാ സർവകലാശാലയിലെ ബലാത്സംഗവുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത കേസിലെ പ്രതി ഡിഎംകെ പ്രവർത്തകനാണെന്ന ആരോപണത്തിൽ‌ സർക്കാരിനെ സംരക്ഷിച്ചും, പ്രതിപക്ഷത്തെ ശക്തമായി വിമർശിച്ചും നിയമസഭയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രസംഗം. പ്രതി ജ്ഞാനശേഖരൻ പാർട്ടിക്കാരനല്ലെന്നും ഡിഎംകെ അനുഭാവി മാത്രമാണെന്നും സ്റ്റാലിൻ പറഞ്ഞു. മന്ത്രിമാർക്കൊപ്പം പലരും ഫോട്ടോ എടുക്കും. അതൊരു തെറ്റല്ല. ഡിഎംകെ സർക്കാർ സ്ത്രീ സുരക്ഷയ്‌ക്കാണ് മുൻതൂക്കം നൽകുന്നതെന്നും സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു. 

ബലാത്സംഗ കേസിൽ എഫ്ഐആർ ചോർന്നതിനു പിന്നിൽ മറ്റ് ഗൂഢാലോചനകളില്ല. സാങ്കേതിക തകരാർ മൂലമാണ് എഫ്ഐആർ ചോർന്നത്. എസ്ഐടി അന്വേഷണത്തിൽ കൂടുതൽ പ്രതികളെ കണ്ടെത്തിയാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും സ്റ്റാലിൻ പറഞ്ഞു. 2019ലെ പൊള്ളാച്ചി കേസ് പരാമർശിച്ച് കറുത്ത ബാഡ്ജ് ധരിച്ച് സഭയിൽ ഇരിക്കാൻ പ്രതിപക്ഷത്തിന് നാണമുണ്ടോയെന്നും സ്റ്റാലിൻ ചോദിച്ചു. സ്റ്റാലിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് എഐഎഡിഎംകെ നിയമസഭയിൽ നിന്നിറങ്ങിപ്പോയി

അണ്ണാ സർവകലാശാല ക്യാംപസിലെ ലബോറട്ടറി കെട്ടിടത്തിനു സമീപം ഡിസംബർ 23ന് രാത്രി എട്ട് മണിയോടെയാണ് രണ്ടാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിനി ബലാത്സംഗത്തിനിരയായത്. സുഹൃത്തായ നാലാം വർഷ വിദ്യാർഥിനിക്കൊപ്പം നടക്കവെ പ്രതി യാതൊരു പ്രകോപനവുമില്ലാതെ ഇരുവരെയും മർദിക്കുകയും പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു.

English Summary:

Mk Stalin On Anna University rape case: Anna University rape case allegations against a DMK sympathiser dominated Chief Minister M.K. Stalin's speech in the Assembly. He vehemently denied party involvement and assured strong action based on the SIT investigation, while the opposition protested.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com