തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന താലൂക്ക്; നെല്ലിനും പാലിനും കള്ളിനും ചിറ്റൂർ
Mail This Article
ചിറ്റൂരിലെന്താ സ്പെഷലെന്നു ചോദിച്ചാൽ ചിലർ പറയും കള്ളാണെന്ന്. ചിലർക്കതു പാലാണ്. നാടിന്റെ നെല്‍പ്പത്തായം നിറയ്ക്കുന്നതിലും ചിറ്റൂര്‍ മുന്നിലാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ പാലും കള്ളും നെല്ലും ഉൽപാദിപ്പിക്കുന്ന നാടാണു ചിറ്റൂർ. പച്ചക്കറി ഉൾപ്പെടെ മറ്റു കൃഷികളുടെ കാര്യത്തിലും മുന്നിലാണ് തമിഴ്നാടിനോട് അതിർത്തി പങ്കുവയ്ക്കുന്ന ഈ താലൂക്ക്.
പാലറയാണു ചിറ്റൂർ
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്നത് ചിറ്റൂര്‍ ക്ഷീരവികസന ബ്ലോക്കിലാണ്. പ്രതിദിന പാൽസംഭരണം 59 ക്ഷീരസംഘങ്ങൾ വഴി 1.43 ലക്ഷം ലീറ്ററാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, കാസർകോട്, തൃശൂർ എന്നീ ജില്ലകളിലെ പ്രതിദിന പാൽസംഭരണത്തെക്കാൾ കൂടുതലാണ് ഈ ബ്ലോക്കിലെ മാത്രം സംഭരണം. പാൽ വിൽപന മാത്രമല്ല ക്ഷീരസംഘങ്ങളുടെ പച്ചക്കറിക്കൃഷിയും ഇവിടെ വിജയകരമായി നടക്കുന്നു.
പുൽക്കൃഷിയുടെ കാര്യത്തിലും ഏറെ സജീവമാണ് സംഘങ്ങൾ. ചാണകവും ഗോമൂത്രവുമെല്ലാം യഥേഷ്ടം ലഭിക്കുന്നത് ഈ മേഖലയിലെ പച്ചക്കറിക്കൃഷിക്കും ഉണർവാണ്. മികച്ച നൂറിലേറെ സങ്കരയിനം പശുക്കളുമായി സംസ്ഥാനത്തെ ആദ്യ കിടാരി പാർക്കും ചിറ്റൂർ ബ്ലോക്കിലെ മൂലത്തറ ക്ഷീരസംഘം, കുമരന്നൂർ ക്ഷീരസംഘം എന്നിവരുടെ നേതൃത്വത്തിലുണ്ട്.
കള്ളറയാണു ചിറ്റൂർ
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കള്ള് ഉല്‍പാദിപ്പിക്കുന്ന താലൂക്കാണിത്. സംസ്ഥാനത്ത് തിരുവനന്തപുരം, കണ്ണൂർ ഒഴികെയുള്ള എല്ലാ ജില്ലകളിലേക്കുമുള്ള കള്ള് കൊണ്ടുപോകുന്നതു ചിറ്റൂരിൽ നിന്നാണ്. ആയിരത്തിമുന്നൂറിലധികം ചെത്ത് തൊഴിലാളികള്‍ ഇവിടെയുണ്ട്. ഉല്‍പാദനം കുറയുന്നതും തൊഴിലാളി ക്ഷാമവും മൂലം കള്ളിന്റെ അളവ് കുറവാണെങ്കിലും കയറ്റിക്കൊണ്ടുപോകുന്ന അളവില്‍ കാര്യമായ കുറവില്ലെന്നതിനാല്‍ വ്യാജകള്ള് നിര്‍മാണം സജീവമാണെന്ന ആക്ഷേപമുണ്ട്.
ചിറ്റൂരിൽനിന്നു മറ്റു ജില്ലകളിലേക്കു പ്രതിദിനം 695 പെർമിറ്റിലായി 2,00,261 ലീറ്ററും ജില്ലയ്ക്കകത്തെ മറ്റു റേഞ്ചുകളിലേക്ക് 203 പെർമിറ്റുകളിലായി 60296 ലീറ്ററും ചിറ്റൂർ സർക്കിൾ പരിധിയിൽ മാത്രം 54 പെർമിറ്റുകളിലായി 15146 ലീറ്റർ കള്ളും കൊണ്ടുപോകാനാണ് അനുമതിയുള്ളത്. പക്ഷേ, ഉല്‍പാദനം ഇത്രയില്ലെങ്കിലും പോകുന്നത് ഈ അളവിലും അതിലും കൂടുതലുമാണെന്നാണ് ആക്ഷേപം.
നെല്ലറയും ചിറ്റൂര്‍
പാലക്കാടാണ് കേരളത്തിന്റെ നെല്ലറയെങ്കില്‍ അതില്‍ ഏറ്റവും കൂടുതല്‍ നെല്ല് ഉല്‍പാദിപ്പിക്കുന്ന താലൂക്കാണ് ചിറ്റൂര്‍. ഒരു തുള്ളി വെള്ളം പോലും പാഴാക്കാതെ കൃഷിയിറക്കുന്ന കര്‍ഷകരുടെ നാട്. ഈ വര്‍ഷത്തെ ഒന്നാം വിള സംഭരണത്തില്‍ ഇതുവരെ താലൂക്കില്‍ സംഭരിച്ചത് 4,95,40.723 കിലോഗ്രാം നെല്ലാണ്. പാലക്കാട് ജില്ലയില്‍ ഒന്നാം വിളയില്‍ ആകെ സംഭരിച്ചത് 12,99,97,292
English Summary: About Toddy, Paddy and Milk Production in Chittur