Activate your premium subscription today
Friday, Apr 18, 2025
നടന്മാരും അവരുടെ ശിങ്കിടിമാരും ഷൂട്ടിങ്ങിനിടയിൽ ലഹരിയടിച്ച് അലമ്പുണ്ടാക്കുന്നതു മാത്രമാണോ ഇന്നത്തെ മലയാള സിനിമയുടെ പ്രശ്നം? രണ്ടു നടന്മാർക്കു വിലക്കേർപ്പെടുത്തിയ ‘കോസ്മെറ്റിക് ഗിമിക്ക്’ മതിയോ മലയാള സിനിമയെയും യുവാക്കളെയും രക്ഷപ്പെടുത്താൻ? കൊതുകുതിരി നിർമാണ കമ്പനി ഉടമ സിനിമ പിടിക്കുമ്പോൾ അതിലെ മുഖ്യകഥാപാത്രത്തിന്റെ അമ്മ സന്ധ്യയ്ക്കു വീടിന്റെ ഉമ്മറപ്പടിയിൽ കൊതുകുതിരി കത്തിച്ചുവയ്ക്കുന്ന രംഗം സ്വാഭാവികമാണ്. നിർമാണ–ഉല്പന്ന കമ്പനികൾക്കു പങ്കാളിത്തമുള്ള സിനിമകളിൽ അവരുടെ ഉൽപന്നങ്ങൾ മാത്രം കഥാപാത്രങ്ങൾ വാങ്ങുന്നതും ഉപയോഗിക്കുന്നതും ‘കുറ്റകര’മല്ല. സിനിമയിലെ കഥാപാത്രങ്ങൾ പല്ലുതേയ്ക്കുന്ന രംഗത്തു ടൂത്ത്പേസ്റ്റ് ട്യൂബ് ക്ലോസപ്പിൽ കാണിക്കാൻ പണം നൽകിയിരുന്ന കമ്പനികളുമുണ്ട്. ഇതൊന്നും പരസ്യമല്ലെങ്കിലും പ്രചാരണമാണ്– പ്രൊപ്പഗൻഡ. നിഷ്കളങ്കമായ ഇത്തരം കച്ചവട തന്ത്രങ്ങളല്ല ഇന്നത്തെ മലയാള സിനിമകളിൽ കാണുന്നത്. ‘നർകോട്ടിക് ബിസിനസ്’ ഡേർട്ടിയായ കച്ചവടമാണെന്നു വിശ്വസിച്ചിരുന്ന ‘ഗോഡ്ഫാദർ’മാരുടെ ‘ഇരുപതാം നൂറ്റാണ്ടി’ലല്ല ഇന്നത്തെ മലയാള സിനിമ. നാട്ടുകാർ തീയറ്ററുകളിലെത്തി സിനിമ വിജയിപ്പിക്കണമെന്ന മൃദുലവികാരങ്ങളൊന്നും ഇക്കൂട്ടർക്കില്ല. സിനിമ ഒരു മറയാണ്. ന്യൂജെൻ കുറ്റകൃത്യങ്ങളുടെ പുകമറ. അതിലൂടെ എത്ര പണം ഏതുവഴി വന്നാലും അവർക്കു സ്വീകാര്യമാണ്. സ്ക്രീനിൽ സിനിമ പുകഞ്ഞു പോയാലും ഒന്നുമില്ല അവർക്ക്.
2024 നവംബർ 4ന് ഡോണൾഡ് ട്രംപ് യുഎസ് പ്രഡിഡന്റ് മത്സരത്തിൽ വിജയിച്ചുവെന്ന വാർത്ത പുറത്തുവന്നതുമുതൽ സ്വർണവിലയുടെ ഗ്രാഫിലുണ്ടായത് വൻ ചാഞ്ചാട്ടങ്ങളാണ്. ട്രംപിന്റെ വരവിൽ വൻതോതിൽ ഇടിഞ്ഞ സ്വർണവില പിന്നീട് കുതിച്ചുചാട്ടമാണ് നടത്തിയത്. യുഎസ് പ്രസിഡന്റായി അദ്ദേഹം സ്ഥാനമേറ്റെടുത്ത 2025 ജനുവരിക്കു ശേഷം രാജ്യാന്തരവിപണിയിൽ 450 ഡോളറിനു മേൽ വർധന. ദിവസവുമെന്നോണം വിലയിൽ പുതിയ റെക്കോർഡുകൾ. ഇന്നും (ഏപ്രില്‍ 16) സർവകാല റെക്കോർഡിലാണ് കേരളത്തിലെ സ്വര്‍ണവില. ഗ്രാമിന് 95 രൂപ കൂടി 8815 രൂപയായി, പവന് 760 രൂപ കയറി 70,520 രൂപയും. എന്തുകൊണ്ടാണ് സ്വർണത്തിൽ ഇങ്ങനെയൊരു കുതിപ്പ്? ഡോണൾഡ് ട്രംപ് നടപ്പാക്കിയ പകരം തീരുവ മൂലം ആഗോള സാമ്പത്തിക മേഖലയിലാകെയുണ്ടാകുന്ന പ്രതിസന്ധിയിൽ വൻകിട നിക്ഷേപകരുടെ അഭയകേന്ദ്രമായി മാറുകയാണ് സ്വർണം. ട്രംപിന്റെ പകരംതീരുവ പ്രഖ്യാപനം നടന്ന ഏപ്രിൽ 2നു വില കുറഞ്ഞെങ്കിലും പിന്നീട് ട്രോയ് ഔൺസിന് (31.1 ഗ്രാം ) 3245 ഡോളർ എന്ന റെക്കോർഡ് ഉയരത്തിലേക്കായിരുന്നു സ്വർണത്തിന്റെ കുതിപ്പ്. ഏപ്രിൽ 12നു സംസ്ഥാനത്ത് ഒരു പവന്റെ വില 70,000 കടന്നു മുന്നേറി. രാജ്യാന്തര വിപണിയിൽ 3500 ഡോളറിലേക്ക് സ്വർണവില ഉടൻ കുതിക്കുമെന്ന പ്രവചനങ്ങളാണു വിപണിയിലുള്ളത്. ഇങ്ങനെ പോയാൽ കേരളത്തിൽ ഒരു പവൻ പൊന്നിന്റെ വില 75,000 രൂപ കടക്കാൻ അധികദിവസം വേണ്ടിവരില്ല. സ്വർണവില പിടിതരാതെ കുതിക്കുമ്പോൾ, സ്വർണത്തിൽ ഇനിയും നിക്ഷേപ സാധ്യതയുണ്ടോ എന്നതാണ് പുതുനിക്ഷേപകർക്ക് അറിയേണ്ടത്.
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.