ADVERTISEMENT

ജറുസലം ∙ തെക്കൻ ഗാസയിലെ റഫയിൽ കൂടുതൽ മേഖലകളിൽനിന്നു പലസ്തീൻകാരെ ഒഴിപ്പിക്കുന്നതിനിടയിൽ വടക്കൻ ഗാസയിലെ ജബാലിയ അഭയാർഥി ക്യാംപ് ലക്ഷ്യമാക്കി ഇസ്രയേൽ ടാങ്കുകൾ നീക്കം തുടങ്ങി. ജബാലിയയിൽ ഇന്നലെയുണ്ടായ കനത്ത ബോംബാക്രമണത്തിൽ ഒട്ടേറെ വീടുകൾ തകർന്നു.

ഗാസയിലെ ഏറ്റവും പഴക്കമേറിയ അഭയാർഥി ക്യാംപുകളിലൊന്നായ ജബാലിയയിൽ ഒരുലക്ഷത്തോളം പേർ താമസിക്കുന്നു. ഹമാസ് വീണ്ടും ഇവിടെ സംഘം ചേരുന്നുവെന്നാരോപിച്ചാണു ആക്രമണം. കഴിഞ്ഞ ഒക്ടോബർ 7ന് യുദ്ധം ആരംഭിച്ചശേഷം ഗാസയിൽ ഇതുവരെ 35,034 പലസ്തീൻകാർ കൊല്ലപ്പെട്ടു. 78,755 പേർക്കു പരുക്കേറ്റു. ഇന്നലെ മാത്രം 19 പേർ കൊല്ലപ്പെട്ടു.

ഇതിനിടെ, വടക്കൻ ഗാസയിൽ സഹായമെത്തിക്കാൻ പുതിയ പാത തുറന്നതായി ഇസ്രയേൽ സേന അറിയിച്ചു. കിഴക്കൻ റഫയിൽനിന്നുള്ള കൂട്ടപ്പലായനം നടക്കുന്നതിനിടെ കൂടുതൽ മേഖലകളിൽ ഒഴി‍ഞ്ഞുപോക്കിന് ഇസ്രയേൽ സൈന്യം നിർദേശം നൽകി. റഫ ഒഴിപ്പിക്കലിനെ യൂറോപ്യൻ യൂണിയൻ അപലപിച്ചു.

ബന്ദികളെ മടക്കിയെത്തിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ടുള്ള ജനകീയ പ്രക്ഷോഭം ഇസ്രയേലിൽ ശക്തമായി. ഇന്നലെ ടെൽ അവീവ് അടക്കം വിവിധ നഗരങ്ങൾ ആയിരങ്ങൾ പങ്കെടുത്ത പ്രകടനങ്ങൾ നടന്നു. യുഎസിൽ വിവിധ സർവകലാശാലകളിൽ ശനിയാഴ്ച പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ നടന്നു.

English Summary:

Israel tanks into Jabalia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com