ADVERTISEMENT

വാഷിങ്ടൻ ∙ യുഎസിൽ ജോലി നഷ്ടപ്പെട്ട എച്ച്–1ബി വീസക്കാർക്ക് സിറ്റിസൻഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ആശ്വാസനടപടി പ്രഖ്യാപിച്ചു. ഗൂഗിൾ, ടെസ്‍ല, വാൾമാർട്ട് തുടങ്ങിയ കമ്പനികൾ സമീപകാലത്ത് ഒട്ടേറെപ്പേരെ പിരിച്ചുവിട്ടിരുന്നു. ജോലി നഷ്ടപ്പെട്ട ഈ എച്ച്–1ബി വീസ കുടിയേറ്റ തൊഴിലാളികൾക്ക് ആശ്വാസ കാലയളവായ 60 ദിവസത്തിനുള്ളിൽ പുതിയ വീസയ്ക്ക് അപേക്ഷ നൽകിയാലുടൻ ഇനി പുതിയ ജോലി തേടാം.

നോൺ ഇമിഗ്രന്റ് പദവി മാറ്റുന്നതിനുള്ള അപേക്ഷയും ഈ കാലയളവിൽ നൽകണം. പദവിയിൽ ഭേദഗതി വരുത്തുന്നതിനും അപേക്ഷിക്കാം. നിലവിലെ സാഹചര്യം വിശദീകരിച്ച് അപേക്ഷ നൽകിയാൽ ഒരു വർഷത്തെ എംപ്ലോയ്മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റിനും (ഇഎഡി) അർഹത നേടും. തൊഴിലുടമയെ മാറുന്നതിനും അപേക്ഷ നൽകാം. കുടിയേറ്റ വീസയ്ക്ക് അർഹതയുള്ള ജോലിക്കാർക്ക് അതിനുള്ള അപേക്ഷയും നൽകി പദവിയിൽ മാറ്റം വരുത്താൻ ആവശ്യപ്പെടാം. അപേക്ഷകളിൽ തീരുമാനമാകുംവരെ ഒരു വർഷം ഇഎഡിയിൽ യുഎസിൽ താമസിക്കാനും ജോലി ചെയ്യാനുമാകും. 

English Summary:

Citizenship and Immigration Services announces relief measures for H-1B visa holders who lost their jobs in US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com