ADVERTISEMENT

ജറുസലം ∙ ഗാസയിൽ അടിയന്തര വെടിനിർത്തലിന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പദ്ധതി മുന്നോട്ടുവച്ചതിനു പിന്നാലെ, ഗാസയിൽ 24 മണിക്കൂറിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ 95 പലസ്തീൻകാർ കൊല്ലപ്പെട്ടു. 350 പേർക്കു പരുക്കേറ്റു. ഹമാസിനെ ഉന്മൂലനം ചെയ്യാതെ സ്ഥിരമായ വെടിനിർത്തൽ ഇല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചു.

മൂന്നാഴ്ചത്തെ ആക്രമണത്തിനുശേഷം ഇസ്രയേൽ സൈന്യം പിൻവാങ്ങിയ വടക്കൻ ഗാസയിലെ ജബാലിയ അഭയാർഥിക്യാംപിൽനിന്ന് 20 കുട്ടികളുടേത് അടക്കം 70 മൃതദേഹങ്ങൾ വൈദ്യസഹായസംഘം കണ്ടെടുത്തതായി റിപ്പോർട്ടുണ്ട്. 

English Summary:

War will not stop without destroying hamas says Israel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com