റഷ്യ – ഉത്തര കൊറിയ ഉടമ്പടിക്കെതിരെ ദക്ഷിണ കൊറിയ
Mail This Article
സോൾ ∙ ഉത്തര കൊറിയയും റഷ്യയും കഴിഞ്ഞ ദിവസം ഒപ്പിട്ട പ്രതിരോധ ഉടമ്പടിയെ ദക്ഷിണ കൊറിയ രൂക്ഷമായി വിമർശിച്ചു. യുഎൻ രക്ഷാസമിതി പ്രമേയങ്ങൾക്ക് വിരുദ്ധവും ദക്ഷിണ കൊറിയയുടെ സുരക്ഷയ്ക്ക് ഭീഷണിയുമാണ് ഈ ഉടമ്പടിയെന്നും റഷ്യയുമായുള്ള ബന്ധത്തിൽ വലിയ പ്രത്യാഘാതമണ്ടാകുമെന്നും ദക്ഷിണ കൊറിയ പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു. മേഖലയിലാകെ ഇത് അശാന്തിക്ക് ഇടയാക്കും.
റഷ്യ അധിനിവേശം നടത്തിയിട്ടുള്ള യുക്രെയ്നിന് മാനുഷികസഹായം മാത്രം നൽകി വന്നിരുന്ന നയം മാറ്റി ആയുധങ്ങൾ നൽകുന്നതു പരിഗണിക്കുമെന്നും അറിയിച്ചു. ആക്രമണമുണ്ടായാൽ സഹായത്തിനെത്തുമെന്ന നിബന്ധന ഉൾപ്പെടെയുള്ള ഉടമ്പടി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ഉത്തര കൊറിയയുടെ കിം ജോങ് ഉന്നും ബുധനാഴ്ചയാണ് ഒപ്പിട്ടത്. ഉത്തര കൊറിയ തുടർച്ചയായി ആണവ മിസൈൽ പരീക്ഷണം നടത്തുന്നതിനെത്തുടർന്ന് മേഖലയിൽ അശാന്തി പടരുന്നതിനിടെയാണ് റഷ്യ ഉത്തര കൊറിയയുമായി സൈനിക ഉടമ്പടി ഒപ്പുവച്ചത്.