തോഷഖാന പ്രതിഷേധം: ഇമ്രാൻ ഖാനെയും മുതിർന്ന പാർട്ടി നേതാക്കളെയും കുറ്റവിമുക്തരാക്കി
Mail This Article
×
ഇസ്‌ലാമാബാദ് ∙ തോഷഖാന കേസുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പേരിൽ ചുമത്തിയ കേസുകളിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെയും മുതിർന്ന പാർട്ടി നേതാക്കളെയും കോടതി കുറ്റവിമുക്തരാക്കി. പ്രധാനമന്ത്രി ആയിരുന്നപ്പോൾ ഔദ്യോഗിക സന്ദർശനത്തിനിടെ വിദേശരാജ്യങ്ങളിൽനിന്നു ലഭിച്ച ഉപഹാരങ്ങൾ കുറഞ്ഞ വിലയ്ക്കു സ്വന്തമാക്കിയതുമായി ബന്ധപ്പെട്ടതാണ് തോഷഖാന കേസ്.
ഈ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ ഇമ്രാൻ ഖാനെ അയോഗ്യനാക്കി. ഇതിൽ പ്രതിഷേധിച്ചതിനാണ് ഇമ്രാനും പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് പാർട്ടിയിലെ (പിടിഐ) മുതിർന്ന നേതാക്കൾക്കുമെതിരെ കേസ് റജിസ്റ്റർ ചെയ്തത്. ഇമ്രാൻഖാൻ (71) കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ ജയിലിൽ കഴിയുകയാണ്.
English Summary:
Imran Khan and senior party leaders were acquitted
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.