റോക്കറ്റ് പറന്നുയർന്നപ്പോൾ കിളിമുട്ട പൊട്ടി; ഓംലറ്റ് ഒഴിവാക്കി മസ്ക്കിന്റെ പ്രായശ്ചിത്തം
Mail This Article
യുഎസ് ∙ സ്‌പേസ് എക്‌സ് ഉടമ ഇലോൺ മസ്‌ക് ഒരാഴ്ചത്തേയ്ക്ക് ഓംലറ്റ് കഴിക്കില്ലെന്നു പ്രഖ്യാപിച്ചു. സ്‌പേസ് എക്‌സ് നടത്തിയ റോക്കറ്റ് വിക്ഷേപത്തിനിടെ ശബ്ദതരംഗങ്ങൾ മൂലം ടെക്‌സസിലെ 9 കിളിക്കൂടുകളിലുണ്ടായിരുന്ന 22 മുട്ടകൾ നശിച്ചുയെന്ന റിപ്പോർട്ടിനെ തുടർന്നാണ് ഈ തീരുമാനമെടുത്തത്.
അമേരിക്കയിലെ ദിനപത്രമായ ദ് ന്യുയോർക്ക് ടൈംസിൻെറ റിപ്പോർട്ട് ഉദ്ധരിച്ചാണ് മസ്‌ക് ഡയറ്റ് പ്ലാൻ എക്‌സിലൂടെ അറിയിച്ചത്. ‘ഹീനമായ കുറ്റകൃത്യത്തിനു പരിഹാരമായി ഒരാഴ്ചത്തേക്ക് ഞാൻ ഓംലറ്റ് ഒഴിവാക്കുന്നു’– മസ്ക് കുറിച്ചു.
മസ്കിന്റെ പ്രസ്താവനയോടുള്ള പ്രതികരണങ്ങൾ വ്യത്യസ്തമാണെങ്കിലും ടെക്സസിലെ തീരദേശ പക്ഷികളെ കുറിച്ച് പഠിക്കുന്ന സിബിബിഒയുടെ ഈ റിപ്പോർട്ട്, റോക്കറ്റ് വിക്ഷേപണം മൂലം ഉണ്ടാകുന്ന പരിസ്ഥിതി ആഘാതങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കി. ദക്ഷിണ ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്പേസ് എക്സിന്റെ റോക്കറ്റ് വിക്ഷേപണം.