ചൂടിൽ ഉരുകി ഗൾഫ്; 50 ഡിഗ്രി കടന്നു
Mail This Article
ദുബായ് ∙ കത്തിജ്വലിക്കുന്ന ചൂടിൽ ഉരുകി ഗൾഫ് രാജ്യങ്ങൾ. കഴിഞ്ഞ കുറച്ചു വർഷങ്ങളിലൊന്നും ഉണ്ടായിട്ടില്ലാത്ത ചൂടാണ് ഇത്തവണ അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥാ വിദഗ്ധരും പറയുന്നു. 47 ഡിഗ്രി സെൽഷ്യസാണ് യുഎഇയിൽ ഇന്നലെ ഉച്ചയ്ക്കു രേഖപ്പെടുത്തിയ താപനില. ചില ദിവസങ്ങളിൽ 50 ഡിഗ്രിയും കടക്കാറുണ്ട്.
പകൽ ചൂട് കഠിനമായതിനാൽ 12.30 മുതൽ 3 വരെ ഉച്ചവിശ്രമം നിർബന്ധമാണ്. ഇത് സെപ്റ്റംബർ 15വരെ നീളും.
രാവിലെ 10നും വൈകിട്ട് 4നും ഇടയിൽ അത്യാവശ്യക്കാർ മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് മുന്നറിയിപ്പ്.
യുഎഇയിൽ വെള്ളിയാഴ്ചകളിലെ ജുമുഅ പ്രാർഥന 10 മിനിറ്റിൽ അവസാനിപ്പിക്കാൻ നിർദേശിച്ചിരുന്നു. കുവൈത്ത്, മക്ക, മദീന എന്നിവിടങ്ങളിൽ വെള്ളിയാഴ്ചകളിലെ ജുമുഅ പ്രഭാഷണത്തിന്റെയും നമസ്കാരത്തിന്റെയും ദൈർഘ്യവും 15 മിനിറ്റാക്കി കുറച്ചിരുന്നു.
കുവൈത്തിൽ വൈദ്യുതി ഉപയോഗം കൂടിയതിനാൽ പവർകട്ട് തുടങ്ങി .