ഇമ്രാനെതിരെ രാജ്യദ്രോഹക്കുറ്റം; പാർട്ടിയെ നിരോധിച്ചേക്കും
Mail This Article
×
ഇസ്‍ലാമാബാദ് ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുക്കാനും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‍രികെ ഇൻസാഫിനെ (പിടിഐ) നിരോധിക്കാനും സർക്കാർ നീക്കം.
രാജ്യത്തെ നിയമങ്ങൾക്കു വിരുദ്ധമായി വിദേശത്തു നിന്നു സഹായം സ്വീകരിച്ചതിനും സൈനികത്താവളങ്ങൾ ലക്ഷ്യമിട്ട് അനുയായികളെ കലാപത്തിനു പ്രേരിപ്പിച്ചതിനുമാണ് നടപടിയെന്ന് മന്ത്രി അത്താവുള്ള തരാർ പറഞ്ഞു. ഇമ്രാൻ ഖാനു പുറമേ മുൻ പ്രസിഡന്റ് ആരിഫ് ആൽവിക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിന് നിയമോപദേശം തേടുമെന്നും അദ്ദേഹം പറഞ്ഞു.
കോടതികളെ സ്വാധീനിക്കാൻ കഴിയില്ലെന്നു കണ്ട് രാജ്യത്തു മെല്ലെ പട്ടാള നിയമം ഏർപ്പെടുത്താനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണിതെന്ന് ഇമ്രാന്റെ അടുത്ത അനുയായി സുൾഫിക്കർ ബുഖാരി പ്രതികരിച്ചു.
English Summary:
Sedition case against Imran khan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.