റുഷ്ദി വധശ്രമം: പ്രതിയുടെ ആവശ്യം തള്ളി
Mail This Article
×
മേവിൽ (യുഎസ്) ∙ ഇന്ത്യൻ വംശജനായ ഇംഗ്ലിഷ് നോവലിസ്റ്റ് സൽമാൻ റുഷ്ദിക്കു നേരെയുണ്ടായ വധശ്രമം സംബന്ധിച്ച്, റുഷ്ദിയുടെ കയ്യിലുള്ള സ്വകാര്യ വിവരങ്ങൾ തനിക്കു ലഭ്യമാക്കണമെന്ന പ്രതിയുടെ ആവശ്യം ന്യൂയോർക്കിലെ ഷട്ടോക്വ കൗണ്ടി കോടതി നിരസിച്ചു.
-
Also Read
യുഎസ് മാധ്യമ പ്രവർത്തകന് റഷ്യയിൽ തടവ്
റുഷ്ദിയുടെ സ്മരണക്കുറിപ്പായ ‘നൈഫ്: മെഡിറ്റേഷൻസ് ആഫ്റ്റർ ആൻ അറ്റംപ്റ്റഡ് മർഡർ’ സംബന്ധിച്ച എല്ലാ സ്വകാര്യ കുറിപ്പുകളും കൈമാറണമെന്നാണ് പ്രതി ഹാദി മതാറിന്റെ അഭിഭാഷകൻ റുഷ്ദിയോടും പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസിനോടും ആവശ്യപ്പെട്ടത്. 2022 ഓഗസ്റ്റിലാണ് ന്യൂയോർക്കിൽ പ്രസംഗിക്കാനെത്തിയ റുഷ്ദിയെ (75) ഹാദി കുത്തിയത്.
English Summary:
Salman Rushdie assassination attempt accused's plea rejected
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.