ADVERTISEMENT

വാഷിങ്ടൻ ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഡോണൾഡ് ട്രംപിനു നേരെ വധശ്രമമുണ്ടായതിലെ സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്തം സീക്രട്ട് സർവീസ് മേധാവി കിംബേർലി ചീറ്റിൽ ഏറ്റെടുത്തു. സുരക്ഷയിൽ പിഴവുണ്ടായെന്നും ഉത്തരവാദിത്തം ഏൽക്കുന്നെന്നും ജനപ്രതിനിധി സഭയുടെ സമിതിക്കു മുൻപാകെ നടന്ന വിസ്താരത്തിൽ ചീറ്റിൽ പറഞ്ഞു.

എഫ്ബിഐ മേധാവി ക്രിസ്റ്റഫർ റേ ഈ സമിതിക്കു മുൻപാകെ നാളെ ഹാജരാകും. പെൻസിൽവേനിയ സംസ്ഥാനത്തെ ബട്‌ലറിൽ കഴിഞ്ഞ 13നു നടന്ന പ്രചാരണ പരിപാടിക്കിടെയാണ് ട്രംപിനു നേരെ വധശ്രമമുണ്ടായത്. 

കിംബേർലി ചീറ്റിൽ (Photo by Chris Kleponis / AFP)
കിംബേർലി ചീറ്റിൽ (Photo by Chris Kleponis / AFP)
English Summary:

Secret Service chief takes responsibility for security breach in Donald Trump assassination attempt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com