ADVERTISEMENT

ടോക്കിയോ ∙ ദക്ഷിണ ചൈനാക്കടലിലെ സുരക്ഷാ ഭീഷണിയിൽ ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് ആശങ്ക പ്രകടിപ്പിച്ചു. ടോക്കിയോവിൽ ചേർന്ന വിദേശകാര്യമന്ത്രിമാരുടെ യോഗമാണ് ചൈനയെ പേരെടുത്തു സൂചിപ്പിക്കാതെ ഈ മേഖലയിൽ നടക്കുന്ന അപകടകരമായ കുതന്ത്രങ്ങളെപ്പറ്റി സൂചിപ്പിച്ചത്. ദക്ഷിണ ചൈനാക്കടലിൽ പരമാധികാരമുണ്ടെന്നാണ് ചൈനയുടെ നിലപാട്. വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. 

യുഎസ്, ജപ്പാൻ വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച ചൈനയെ ഈ മേഖലയിലെ ‘ഏറ്റവും വലിയ വെല്ലുവിളി’യെന്ന് വിശേഷിപ്പിച്ചു. ഫിലിപ്പീൻസും ചൈനയും തമ്മിൽ കടലിൽ നടക്കുന്ന ഏറ്റുമുട്ടലിൽ ആശങ്ക രേഖപ്പെടുത്തി. 

അതേസമയം, ക്വാഡ് രാഷ്ട്രങ്ങൾ കൃത്രിമമായി സംഘർഷമുണ്ടാക്കുകയും അതു മൂർഛിപ്പിക്കുകയും ചെയ്യുന്നതായി ചൈന ആരോപിച്ചു. ഏഷ്യ പസിഫിക് മേഖലയിലെ രാജ്യങ്ങളുടെ പുരോഗതി തടസ്സപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ആരോപിച്ചു. 

English Summary:

China opposes Quad's concern about South China sea safety

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com