ADVERTISEMENT

ഇസ്‌ലാമാബാദ് ∙ ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി അഭിമുഖത്തിനു ശ്രമിച്ച ബ്രിട്ടിഷ്–അമേരിക്കൻ മാധ്യമപ്രവർത്തകൻ ചാൾസ് ഗ്ലാസിനെ (72) പാക്കിസ്ഥാൻ നാടുകടത്തി. ന്യൂസ് വീക്ക്, ദ് ടെലിഗ്രാഫ്, എബിസി ടിവി തുടങ്ങിയ മാധ്യമങ്ങൾക്കുവേണ്ടി പ്രവർത്തിച്ചിരുന്ന ഫ്രീലാൻസ് ജേണലിസ്റ്റായ അദ്ദേഹത്തിന്റെ വീസ റദ്ദാക്കുകയും 5 മണിക്കൂറിനകം നാടുവിടാൻ നിർദേശിക്കുകയുമായിരുന്നു.

മുതിർന്ന മാധ്യമപ്രവർത്തകൻ സാഹിദ് ഹുസൈന്റെ വീട്ടിൽനിന്നാണ് ഒരു മണിക്കൂർ നീണ്ട വാഗ്വാദത്തിനുശേഷം പൊലീസ് സംഘം ചാൾസ് ഗ്ലാസിനെ ബുധനാഴ്ച അറസ്റ്റ് ചെയ്തത്. 5 മണിയോടെ ഇദ്ദേഹം രാജ്യം വിട്ടതായി പിന്നീട് പൊലീസ് വെളിപ്പെടുത്തി. ഇമ്രാൻ ഖാൻ തടവിൽ കഴിയുന്ന റാവൽപിണ്ടിയിലെ അഡിയാല ‌ജയിലിനുസമീപം ഇമ്രാന്റെ സഹോദരി അലീനയോടൊപ്പം ചാൾസിനെ കണ്ടതായി വാർത്തയുണ്ടായിരുന്നു.

English Summary:

Interview with Imran Khan: Foreign journalist deported

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com