സൊമാലിയ ഹോട്ടലിൽ ഭീകരാക്രമണം: 32 മരണം
Mail This Article
×
മൊഗാദിഷു ∙ കിഴക്കൻ ആഫ്രിക്കൻ രാജ്യമായ സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലെ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തിൽ സൈനികൻ ഉൾപ്പെടെ 32 പേർ കൊല്ലപ്പെടുകയും 63 പേർക്കു പരുക്കേൽക്കുകയും ചെയ്തു. സ്ഫോകവസ്തു ധരിച്ചെത്തിയ അക്രമിസംഘമാണ് ആക്രമണം നടത്തിയതെന്നും ഇവരിൽ 3 പേരെ സുരക്ഷാസേന വെടിവച്ചു കൊല്ലുകയായിരുന്നു എന്നും റിപ്പോർട്ടുണ്ട്. ഒരു ഭീകരനെ ജീവനോടെ പിടികൂടി. അൽഖായിദ ബന്ധമുള്ള അൽ ഷബാബ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
വെള്ളിയാഴ്ച രാത്രി ലിഡോ ബീച്ചിലെ ഹോട്ടലിൽ വാരാന്ത്യ ആഘോഷങ്ങൾക്ക് ആളുകൾ എത്തുന്നതിനിടെയായിരുന്നു ആക്രമണം. ഇതേ ബീച്ചിലെ ഹോട്ടലിൽ കഴിഞ്ഞവർഷം അൽ ഷബാബ് നടത്തിയ ആക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടിരുന്നു. 2022 ഒക്ടോബറിൽ തിരക്കേറിയ ചന്തയിൽ നടത്തിയ ഇരട്ട കാർബോംബ് സ്ഫോടനത്തിൽ 100 പേർ കൊല്ലപ്പെട്ടു.
English Summary:
Many died in the terrorist attack on hotel in Somalia
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.