ADVERTISEMENT

മോസ്കോ ∙ റഷ്യയുടെ പടിഞ്ഞാറൻ അതിർത്തിപ്രവിശ്യയായ കർസ്കിൽ യുക്രെയ്ൻ സൈനികമുന്നേറ്റം തുടരവേ, യുക്രെയ്ൻ നഗരങ്ങളിൽ റഷ്യ ആക്രമണം ശക്തമാക്കി. വടക്കുകിഴക്കൻ യുക്രെയ്ൻ നഗരമായ സുമിയിൽ മിസൈലാക്രമണത്തിൽ വീടുകളും വാഹനങ്ങളും തകർന്നു. വൻതീപിടിത്തവുമുണ്ടായി.

കീവ് മേഖലയിൽ അടക്കം 14 റഷ്യൻ ഡ്രോണുകൾ വെടിവച്ചിട്ടതായി യുക്രെയ്ൻ വ്യോമസേന അവകാശപ്പെട്ടു. ഈ മാസം 6നു യുക്രെയ്ൻ സൈന്യം കടന്നുകയറിയ കർസ്കിൽ രൂക്ഷമായ ഏറ്റുമുട്ടൽ തുടരുകയാണ്. യുക്രെയ്ൻ സേനയെ തുരത്താനുള്ള റഷ്യയുടെ ശ്രമം ഇനിയും വിജയം കണ്ടിട്ടില്ല. കർസ്കിലെ ആണവനിലയം ആക്രമിക്കാനാണു യുക്രെയ്ൻ ശ്രമിക്കുന്നതെന്ന് റഷ്യ ആരോപിച്ചു.

English Summary:

Missile attacks on Ukrainian cities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com