ADVERTISEMENT

ധാക്ക ∙ബംഗ്ലദേശ് മുൻപ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ ഒരു കേസ് കൂടി. 2013 ൽ ഹിഫാസത്തെ ഇസ്‍ലാം ധാക്കയിൽ സംഘടിപ്പിച്ച റാലിക്കുനേരെ നടന്ന പൊലീസ് വെടിവയ്പിന്റെ പേരിൽ കൂട്ടക്കൊലയ്ക്കു കേസെടുക്കാൻ ആവശ്യപ്പെട്ടാണു ബംഗ്ലദേശ് പീപ്പിൾസ് പാർട്ടി (ബിഎൻപി) അധ്യക്ഷൻ ബാബുൽ സർദാർ ചഖാരി ധാക്ക മെട്രോപൊലിറ്റൻ മജിസ്ട്രേട്ടിനു മുൻപാകെ ഹർജി നൽകിയത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി വിധി പറയാൻ മാറ്റി.

വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ഈ മാസം 5ന് ഇന്ത്യയിൽ അഭയം തേടിയ ഷെയ്ഖ് ഹസീനയ്ക്കെതിരെ നിലവിൽ 8 വധക്കേസുകളടക്കം 11 കേസുകളുണ്ട്. കഴിഞ്ഞ മാസത്തെ വിദ്യാർഥിപ്രക്ഷോഭവുമായി ബന്ധപ്പെട്ടുള്ള വംശഹത്യക്കേസിൽ ബംഗ്ലദേശിലെ ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ ഹസീനയ്ക്കെതിരെ അന്വേഷണം ആരംഭിച്ചു. ഇതിനിടെ, ഒരുമാസത്തിലേറെയായി അടഞ്ഞുകിടക്കുന്ന ബംഗ്ലദേശിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും തുറന്നു. 

English Summary:

One more case against Sheikh Hasina

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com